ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ് ബോസ് എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് എത്തിച്ചേർന്ന താരമാണ് ദിൽഷ പ്രസന്നൻ ഇപ്പോഴിതാ ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന കുടുംബവിളക്ക് എന്ന സീരിയലിലേക്ക് ദിൽഷ എത്തുന്നു എന്ന തരത്തിലുള്ള സൂചനകൾ ആണ് താരം നൽകുന്നത്. സീസൺ ഫോർ വിന്നറാണ് ദിൽഷ. ബിഗ് ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ എന്ന ബഹുമതിയും തരത്തിനായി ഉണ്ട്.
ബിഗ് ബോസിനു ശേഷവും സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. ദിൽഷയും ബിഗ് ബോസിലെ മറ്റൊരു കണ്ടസ്റ്റന്റ് ആയ ഡോക്ടർ റോബിൻ രാധാകൃഷ്ണനും തമ്മിലുള്ള വിവാഹത്തെ ചൊല്ലിയുള്ള ഒട്ടനവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിറഞ്ഞുനിന്നിരുന്നു. ഇതിനു മറുപടിയുമായി താരംഒരു വീഡിയോയുമായി രംഗത്ത് വന്നിരുന്നു.
ഞാനും റോബിനും തമ്മിൽ നല്ല ബന്ധമാണ് എന്നും മോശമായി ആരും കാണരുത് എന്നും താരം തന്റെ വീഡിയോയിലൂടെ പറഞ്ഞു.ഇപ്പോൾ ദിൽഷ സീരിയലിലേക്ക് എന്ന് തരത്തിലുള്ള വാർത്തകൾ ആണ് വരുന്നത്. കുടുംബവിളക്ക് എന്ന പരമ്പരയിലെ ശരണ്യ ആനന്ദ് എന്ന നാടിയോടൊപ്പം ഉള്ള സെൽഫി താരം പങ്കുവെച്ചിരുന്നു.ഇവർ ചെന്നൈയിലേക്ക് പോവുന്ന ദൃശ്യങ്ങൾ ആണ് പങ്കുവെച്ചത്.
ഈ സ്റ്റോറി ഏഷ്യാനെറ്റിന്റെയും കുടുംബവിളക്കിന്റെയും പേജിൽ മെൻഷൻ ചെയ്യുകയും ചെയ്തു. ഇതാണ് ഇപ്പോൾ ആരാധകർക്കിടയിൽ വാർത്ത ആയിരിക്കുന്നത്. ഒട്ടനവധി വിമർശനങ്ങളും സപ്പോർട്ടും ദിൽഷയെ തേടി എത്തുന്നുണ്ട്. ദിൽഷ അഭിനയിക്കുന്നുണ്ടെങ്കിൽ പരിപാടി കാണില്ല എന്നാണ് റോബിൻ ആരാധകരുടെ പക്ഷം. ഏതായാലും പ്രതീക്ഷയിലാണ് ആരാധകർ.