ചിങ്ങത്തെ വരവേൽക്കാൻ സുധക്കുട്ടിയും ; കൊച്ചു സുന്ദരിയുടെ ചിത്രം വൈറൽ.

സൗഭാഗ്യ,അർജുൻ താര ദമ്പതികളുടെ മകളാണ് സുദർശന എന്ന സുധ മോൾ. കൊച്ചു സുന്ദരി ജനനം മുതൽക്കേ നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ഉണ്ടക്കണ്ണു മിഴിച്ചു ക്യാമറയിലേക്ക് നോക്കി നിൽക്കുന്ന സുധമോളുടെ സുന്ദരമായ ചിത്രമാണ് സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരിക്കുന്നത്. സുധമോൾക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്. അമ്മ സൗഭാഗ്യ ആണ് ചിത്രം പങ്കുവെച്ചത്.

   

സുധാമോളെ എടുത്ത് നിൽക്കുന്നതാണ് ചിത്രം. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരരാണ് അർജുനും സൗഭാഗ്യയും. സിനിമ കുടുംബത്തിലെ ഒരംഗം ആണ് സൗഭാഗ്യ. താരത്തിന്റെ അമ്മയും അമ്മുമ്മയും സിനിമ അഭിനയത്രികൾ ആണ്. നാല് തലമുറയും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ്. ഇപ്പോഴിതാ പച്ച പാട്ടുപാവാടയിൽ തിളങ്ങി നിൽക്കുകയാണ് സുധമോൾ.

ചിത്രത്തിനടിയിൽ സിനിമക്കകത്തും പുറത്തും ഉള്ള നിരവധി താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ട്വിങ്കിള് ട്വിങ്കിള് ലിറ്റിൽ സ്റ്റാർ നീയാണെന്റെ തിങ്കൾ കുടം എന്ന അടിക്കുറുപ്പോടെ ആണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഫ്ളവർസ് ടീവി അവതരിപ്പിച്ച ചക്കപ്പഴം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രം ആയിരുന്നു സുധമോളുടെ അച്ഛൻ അർജുൻ.

താര കല്യാൺ ഡാൻസ് സ്കൂൾ എന്ന ഒരു നൃത്ത വിദ്യാലയം ഇവർ നടത്തുന്നുണ്ട്. കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ഇവരുടേത്. ഇവർ ഒരുമിച്ചുള്ള ചാനൽ പ്രോഗ്രാമുകൾക്ക് വലിയ പിന്തുണ ആണ് പ്രേക്ഷകർ നൽകുന്നത്.ഈ കുടുംബത്തിലെ കൊച്ചു സുന്ദരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. സുധമോളുടെ ചിത്രത്തിന് നിരവധി ലൈക്കും കമന്റും ആണ് എത്തിച്ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *