ആരാധകരുമായി പുതിയ സന്തോഷം പങ്കുവെച്ച്… സാന്ത്വനം താരം അപ്പു…|Raksha raj coupleshoot

സാന്ത്വനം പരമ്പരയിലെ അപ്പു എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാരാജ്. യുവതി യുവാക്കൾക്കും മധ്യവയസ്കർക്കും ഒരുപോലെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. അതുകൊണ്ടുതന്നെ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേ പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കാണാൻ കഴിയുക. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.

   

പരമ്പരയിലെ മുഴുവൻ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. പരമ്പരയിലെ ശിവാഞ്ജലി കഥാപാത്രങ്ങൾക്കായിരുന്നു ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത് കാണുന്നവർക്ക് എല്ലാവരെയും ഒരുപോലെ ഇഷ്ടവുമാണ്. സാധാരണ ചെറുപ്പക്കാർ സീരിയൽ കാണാൻ താല്പര്യമില്ലാത്തവരാണ് എങ്കിലും ഈ സീരിയലിന് വലിയ ഒരു പങ്ക് ചെറുപ്പക്കാർ തന്നെ ആരാധകരായി ഉണ്ട്.

ഈ പരമ്പരയിലെ രക്ഷാരാജ് അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തിന് ആരാധകർ വളരെ കൂടുതലാണ്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് തിടുക്കമാണ്. സീരിയലിൽ അഭിനയിക്കുന്നതിനിടക്കും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ഈ അടുത്ത ഇടയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. അർകജ് ആണ് ഭർത്താവ്. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്.

ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്. മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ് എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ വരാൻ എന്താണ് വൈകിയത് എന്ന് പലരും താഴെ കമന്റ് ആയി ചോദിക്കുന്നുണ്ട്. വിവാഹശേഷം വീണ്ടും പരമ്പരയിലേക്ക് തിരികെ എത്തുകയാണ് രക്ഷാരാജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *