ഏറെ ആരാധകരെ സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. സീരിയൽ ആണെങ്കിലും സിനിമയെ വെല്ലുന്ന രീതിയിലുള്ള ആരാധകരാണ് സാന്ത്വനത്തിന്. ഈ പരമ്പരയിലെ ശിവനും അഞ്ജലിയുമാണ് ആരാധകർ ഏറെ ഇഷ്ടപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരെ ഇത്രയേറെ ആകാംക്ഷ ഭരിതരാക്കിയ മറ്റൊരു പ്രണയം ഇല്ല എന്ന് തന്നെ പറയുന്നതായിരിക്കും ശരിയും. ഇവർക്കിടയിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും പിന്നിട്ടുണ്ടാകുന്ന ഇണക്കങ്ങളും ആരാധകർക്ക് സുപരിചിതമാണ്.
ഇത്തരത്തിലുള്ള പിണക്കങ്ങൾ അധികം നീണ്ടു പോകാറില്ല. സാന്ത്വനം കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹം ആരെയും ആകർഷിക്കുന്ന രീതിയിലാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും പരസ്പര സ്നേഹത്തോടെയാണ് കഴിയുന്നത്. എന്നാൽ ഇപ്പോൾ ശിവനും അഞ്ജലിക്കും ഇടയിൽ ചെറിയ രീതിയിലുള്ള അകൽച്ച ഉണ്ടാവുകയാണ്. ശിവൻ വീണ്ടും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് അഞ്ജലി. എന്നാൽ പഠിക്കാൻ താല്പര്യം ഇല്ല എന്ന പക്ഷമാണ് ശിവന്റെത്. ഈ കാരണം തന്നെയാണ് വഴക്കിന് കാരണമാകുന്നതും.
ശിവന്റെ പഠനം പാതിവഴിയിൽ നിന്നു പോയതാണ്. കൂടാതെ തനിക്ക് പഠിപ്പില്ല എന്നും മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യതയില്ല എന്നുള്ള ചിന്ത ശിവനെ ഇടയ്ക്കിടെ അലട്ടാറുണ്ട്. അതുകൊണ്ടു തന്നെ അഞ്ജുവിന് ചേരുന്നതല്ല താൻ എന്ന തോന്നൽ ശിവനുണ്ടാകുമൊ എന്ന സംശയം ആരാധകർക്കുണ്ട്. ഇത് വീണ്ടും മറ്റൊരു വഴക്കിന് കാരണമായേക്കാം എന്നും ആരാധകർ ചിന്തിക്കുന്നു. ഇതെല്ലാം ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
താൻ കൈലിയുടുത്ത് നടക്കുന്നത് അവൾക്ക് ഇഷ്ടമില്ലെന്നും. മറ്റുള്ളവർ നടക്കുന്നതുപോലെ പാന്റ്സ് ഷർട്ട് ഒക്കെ ഇട്ട് മുതലാളിമാരെ പോലെ നടക്കണം എന്നാണ് അവളുടെ ആഗ്രഹം എന്നും ശിവൻ ഹരിയോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കുന്നതും കാണാൻ കഴിയും. ശിവനോടുള്ള സ്നേഹം കൊണ്ടും ശിവന്റെ കഷ്ടപ്പാടുകൾ കാണുന്നത് സഹിക്കാൻ കഴിയാത്തത് മൂലവും ആണ് അഞ്ജലി ഈ രീതിയിൽ പറയുന്നതെന്ന് ശിവന് മനസ്സിലാക്കാൻ കഴിയുന്നില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.