ചെരുപ്പുകൾ മോഷ്ടിക്കുകയായിരുന്നില്ല അവന്റെ ലക്ഷ്യം. ആ കുഞ്ഞിന്റെ പ്രവർത്തികണ്ടു മുതിർന്നവർ പോലും നാണിച്ചു.

സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട ചില നിയമങ്ങളും അതുപോലെ തന്നെ പാലിക്കേണ്ട ചില മര്യാദകളും ഉണ്ട്. അത് ചെറുപ്രായത്തിൽ തന്നെ നമുക്ക് എല്ലാവർക്കും വീട്ടിൽ നിന്നും മാതാപിതാക്കൾ പഠിപ്പിച്ചു തരും ഇല്ലെങ്കിൽ സമൂഹത്തിൽ നമ്മൾ ഇറങ്ങി നടക്കുമ്പോൾ അനുഭവങ്ങളിലൂടെ നമ്മൾ പഠിക്കുന്ന ചില മര്യാദകളും അനുഭവങ്ങളും എല്ലാം ഉണ്ട്.

   

എത്രയൊക്കെ വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും എത്രയൊക്കെ ഉയരങ്ങളിൽ നിന്ന് ചിന്തിച്ചു എന്ന് പറഞ്ഞാലും നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ആ മര്യാദകൾ നമ്മൾ പാലിക്കാതെ പോകുന്നു. പൊതുസ്ഥലങ്ങളിലും എല്ലാം തന്നെ ചെരുപ്പുകൾ അഴിച്ചു വയ്ക്കുമ്പോൾ പലസ്ഥലങ്ങളിലായി വലിച്ചെറിയുന്ന പതിവ് നമുക്കെല്ലാവർക്കും തന്നെ ചിലപ്പോൾ ഉണ്ടാകും എന്നാൽ അത് ഒതുക്കി വയ്ക്കുക എന്ന് പറയുന്നത് നമ്മൾ പാലിക്കേണ്ട ഒരു മര്യാദയാണ്.

പലപ്പോഴും വലിയ വിദ്യാഭ്യാസമുള്ള ആളുകൾ ആണെങ്കിലും അത്തരം മര്യാദകൾ ഒന്നും പാലിക്കില്ല. ഇവിടെ പാലിക്കേണ്ട ചില മര്യാദകൾ പഠിപ്പിച്ചു കൊടുക്കുന്നത് തെരുവിൽ കഴിയുന്ന ഒരു കുട്ടിയാണ് അവനെ അവിടെ കാണുന്ന ആളുകളുടെ അത്രയും വിദ്യാഭ്യാസം ഒന്നും തന്നെ ഇല്ല പക്ഷേ അവന്റെ അത്രയും മര്യാദകളോ അല്ലെങ്കിൽ സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട ചില നിയമങ്ങളോഅവനോളം നമുക്ക് അറിയുകയുമില്ല.

എല്ലാവരും വിചാരിച്ചത് അവൻ വില കൂടിയ ചെരുപ്പുകൾ എല്ലാം തന്നെ മോഷ്ടിക്കുകയാണ് എന്നായിരുന്നു പക്ഷേ അവൻ അതെല്ലാം തന്നെ അടുക്കി പെറുക്കി വയ്ക്കുകയാണ് ചെയ്തത്. പുരാണവർക്ക് എല്ലാം തന്നെ അതൊരു വലിയ മാതൃകയാണ് പലപ്പോഴും ഇത്തരംസന്ദർഭങ്ങളിൽ മര്യാദകൾ പഠിപ്പിക്കാൻ നമുക്ക് താഴെയുള്ളവരും നമുക്ക് മാതൃകയാകും.