ഗുരുവായൂർ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. അത്തരത്തിൽ ഭഗവാനെ കാണാനും ഭഗവാനെ പ്രാർത്ഥിക്കുവാനും ഭഗവാന്റെ അനുഗ്രഹങ്ങൾക്ക് വേണ്ടിയും ഒരു മുത്തശ്ശി ഭഗവാനെ കാണുവാൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് യാത്രയായി മുത്തശ്ശിയുടെ കയ്യിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല പൈസയൊന്നുമില്ലാത്തതുകൊണ്ട് തന്നെ മുത്തശ്ശിക്ക് ഭഗവാനെ.
എന്തെങ്കിലും കൊടുക്കാനും കഴിയുമായിരുന്നില്ല പക്ഷേ നടയിലെത്തിയ മുത്തശ്ശിക്ക് ഭഗവാന് വേണ്ടി എന്തെങ്കിലും സമർപ്പിക്കണം എന്ന് തോന്നി അവിടെയുണ്ടായിരുന്നത് ആകെ മഞ്ചാടി കുരുക്കൾ മാത്രമായിരുന്നു ക്ഷേത്ര പരിസരത്ത് തന്നെ അതിനുള്ള ഒരു മരവും ഉണ്ടായിരുന്നു അതുകൊണ്ട് മുത്തശ്ശി ഭഗവാനെ മഞ്ചാടി നൽകുവാൻ ആഗ്രഹിച്ചു താൻ വയ്യാതിരുന്ന സമയത്ത് പോലും മുത്തശ്ശി കഷ്ടപ്പെട്ട് മഞ്ചാടി കുരുക്കൾ.
എല്ലാം വേണ്ടി സമർപ്പിക്കാൻ നടയിലേക്ക് നടന്നപ്പോൾ ആയിരുന്നു തിരക്കിലും പെട്ട് മഞ്ചാടി കുരുക്കൾ എല്ലാം താഴേക്ക് വീണത്. വിഷമം തോന്നിയ മുത്തശ്ശി അതെല്ലാം തന്നെ എടുത്ത് പെറുക്കുവാൻ തുടങ്ങി മുത്തശ്ശിയെ സഹായിക്കാൻ വേണ്ടി ഒരു കൊച്ചു കുട്ടിയും വന്നിരുന്നു അവൻ ആണെങ്കിലും അത് എടുത്ത് ഓടുകയും ചെയ്തു മുത്തശ്ശി പലതവണ അവനോട് അത് എടുക്കരുത് എന്ന് പറഞ്ഞപ്പോഴും അവനത് എടുത്ത് ഓടുകയാണ് ഉണ്ടായത്.
വയ്യാതിരുന്ന മുത്തശ്ശിക്ക് അവന്റെ പിന്നാലെ ഓടാൻ കഴിയാതിരുന്നു തുടർന്ന് കയ്യിൽ ഉണ്ടായിരുന്നത് ഭഗവാനോട് ക്ഷമ പറഞ്ഞു ഭഗവാന്റെ കാൽക്കല സമർപ്പിച്ച് പ്രാർത്ഥിച്ച് ഭഗവാന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആയിരുന്നു താൻ പിന്നാലെ ഓടിയ അതേ കുട്ടി ഭഗവാൻ ആയിരുന്നു മുത്തശ്ശിയുടെ കൂടെ മഞ്ചാടി പെറുക്കുവാൻ വേണ്ടി ഓടി വന്നതും മുത്തശ്ശി കൊടുത്ത മഞ്ചാടി കുരുക്കളുമായി നിൽക്കുന്ന ഭഗവാനെയാണ് മുത്തശ്ശിക്ക് കാണാൻ കഴിഞ്ഞത്.