കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അമ്മ അണ്ണൻ ചെയ്തത് കണ്ടോ നിങ്ങൾ ഞെട്ടും.

അമ്മമാർക്ക് തന്റെ കുഞ്ഞുങ്ങൾ വളരെയധികം വലുതാണ് അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുകയാണ് എങ്കിൽ സ്വന്തം ജീവൻ പണയം വച്ചും അമ്മമാർ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നോക്കും ഏതു വഴി വേണമെങ്കിലും അവർ സ്വീകരിക്കും അത്തരത്തിൽ ഇവിടെ തന്റെ കുഞ്ഞിനെ അപകടം പറ്റിയപ്പോൾ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ഒരു അമ്മ അണ്ണാൻ ചെയ്ത പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

ഇവിടെ കാണുന്ന വ്യക്തി തന്റെ തോട്ടത്തിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു അണ്ണാൻ അദ്ദേഹത്തിനു മുൻപിൽ വരികയും കുറച്ചുനേരം അവിടെത്തന്നെ നിൽക്കുകയും ചെയ്തു പെട്ടെന്ന് അദ്ദേഹം അതിനെ തട്ടിമാറ്റി കൊണ്ട് മുന്നോട്ടേക്ക് സഞ്ചരിച്ചു വീണ്ടും അണ്ണാൻ വന്നു അദ്ദേഹത്തിനോട് എന്തൊക്കെയോ പറയുന്നതുപോലെ എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു.

എന്നാൽ വീണ്ടും അതിനെ തട്ടിമാറ്റി അയാൾ മുന്നോട്ടു നടന്നു മൂന്നാമതും അണ്ണൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ശേഷം കൈകളിലേക്ക് കയറി വീണ്ടും ഇറങ്ങി വീണ്ടും കയറി വീണ്ടും ഇറങ്ങി ശേഷംഅത് മുന്നോട്ടുപോയി എന്നിട്ട് തിരിഞ്ഞുനോക്കി അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി അത് എന്തോ പറയാൻ വരുകയാണ്.

എന്ന് അതിന്റെ പിന്നാലെ പോയപ്പോഴാണ് കണ്ടത് ഒരു മരത്തിന്റെ മുകളിൽ നിന്നും താഴെ വീണു കിടക്കുന്ന അണ്ണൻ കുട്ടിയെ അദ്ദേഹം ഓടിച്ചെന്ന് അതിനെ എടുത്തു പരിപാലിച്ചു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകുകയും ചെയ്തു. അണ്ണാൻ അമ്മ പലപ്പോഴും ആ വീട്ടിലേക്ക് വരികയും കുഞ്ഞിനെ കാണുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അമ്മയും കുഞ്ഞും വളരെ സുരക്ഷിതമായി തന്നെ ഇരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.