ഇന്നും അവളെ പെണ്ണ് കാണാൻ വന്നിട്ടുണ്ടോ ചേച്ചി അയൽവാസിയായ ജാനു ചേച്ചിയാണ് ചോദിച്ചത് സങ്കടം കൊണ്ട് അമ്മ തലതാഴ്ത്തി പറഞ്ഞു അതെ വന്നിട്ടുണ്ട് എന്ന് ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു എന്നാണ് അമ്മയുടെ ഒരേ ഒരു പ്രാർത്ഥന. അവൾ യാതൊരു താൽപര്യവുമില്ലാതെയാണ് അവിടെ നിന്നത് അമ്മ അവളോട് പുതിയ വസ്ത്രം എല്ലാം ഇടാൻ പറഞ്ഞു. അപ്പോൾ അവൾ അമ്മയോട് ചോദിച്ചു എന്തിനാണ് അമ്മയെ നടക്കാത്ത കല്യാണത്തിന് ഞാൻ വെറുതെ വന്നു നിൽക്കുന്നത് അപ്പോൾ അമ്മ പറഞ്ഞു സാരമില്ല മോളെ നമുക്ക് നോക്കാം എന്ന്.
അവൾ പതിവുപോലെ തന്നെ വന്നു നിന്നു ചായ കൊടുത്തു തിരികെ പോകുന്നു. മുറിയിലേക്ക് കയറിയ അവൾ കണ്ണാടിയിലേക്ക് നോക്കി അത് തന്റെ കഴുത്തിൽ കിടക്കുന്നു ആ താക്കോൽ കൂട്ടം. കുറെ വർഷങ്ങളായി ഇതുതന്നെ കഴുത്തിൽ കിടക്കാൻ തുടങ്ങിയിട്ട് ആദ്യമായി താൻ കളിക്കുന്നതിനെ ഇടയിൽ അപസ്മാരം വന്നപ്പോഴാണ് ഈ താക്കോൽ കൂട്ടം തന്നെ കയ്യിൽ എത്തിയത് പിന്നീട് ഒരുതവണ മഴ നനയാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോഴും മഴ നനഞ്ഞു കൊണ്ടിരിക്കവേ നിലത്ത് ഉരുണ്ട് പിടഞ്ഞ് വീഴുകയായിരുന്നു അപ്പോഴാണ് മുത്തശ്ശി പറഞ്ഞത്.
ഇതുപോലെ ഒരു താക്കോൽക്കൂട്ടം നിന്റെ കഴുത്തിൽ ഉണ്ടായിരിക്കട്ടെ എന്ന്. പലപ്രാവശ്യവും തന്റെ ജീവൻ ഈ താക്കോൽ കൂട്ടം രക്ഷിച്ചിട്ടുണ്ട് എന്നാൽ അത് പലപ്പോഴും തന്നെ പല അവസരങ്ങളും നഷ്ടപ്പെടുത്തി പഠിക്കുന്നതിന്റെ അവസരവും കൂട്ടുകൂടുന്നതിന്റെ അവസരങ്ങളും കളിക്കുന്നതിന്റെ അവസരങ്ങളും തുടങ്ങിയ പലതും. ഇതെല്ലാം ഓർത്തുകൊണ്ട് മുറിയിൽ നിൽക്കുന്ന അവളുടെ പിന്നിലേക്ക് ഒരു കൈവന്നു പതിച്ചു അവൾ മുകളിലേക്ക് കൺതുറന്നു നോക്കി. തന്നെ കാണാൻ വന്ന ചെറുപ്പക്കാരൻ അവൾ പെട്ടെന്ന് ഒന്ന് അദ്ദേഹം പറഞ്ഞു എന്താ എന്നെ തനിക്ക് ഇഷ്ടപ്പെട്ടില്ല.
അവൾ പറഞ്ഞു ഇഷ്ടപ്പെട്ടിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു എന്റെ പെണ്ണ് നീ തന്നെയാണ് പെണ്ണ് കാണാൻ വേണ്ടി നിന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചതായിരുന്നു ഞാൻ നിന്നെ മാത്രമേ കല്യാണം കഴിക്കുമെന്ന് അതിനെ ഒരു കാരണം കൂടിയുണ്ട് നിന്റെ കഴുത്തിൽ കിടക്കുന്ന താക്കോൽക്കൂട്ടം പോലെ തന്നെ എന്റെ അമ്മയുടെ കഴുത്തിനുമുണ്ട് അതുകൊണ്ട് നിന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ സാധിക്കും എന്റെ അമ്മയെ ഞാൻ എങ്ങനെയാണ് നോക്കിയത് അതുപോലെതന്നെ നിന്നെയും ഞാൻ നോക്കും. ആദ്യമായി തന്റെ മുഖത്ത് ഒരു ചിരി വന്ന നിമിഷം ആയിരുന്നു അവൾക്ക്.