മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതിവീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും ശ്വാസം മുൻപ് തനിക്ക് പറഞ്ഞു തീർക്കാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറഞ്ഞുന്ന കിന്നടി ഡേവിഡ് എന്ന് പറയുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാവുകയാണ്. എന്നാൽ മരണത്തിലേക്ക് പോയി എന്ന മാതാപിതാക്കൾ ഉറപ്പിക്കുകയും ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുതകഥ ഇങ്ങനെയായിരുന്നു.
കടുത്ത പനിയെ തുടർന്നായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് എല്ലാവരും ചേർന്ന് എത്തിച്ചത്. ആശുപത്രിയിലെത്തി വിദഗ്ധമായ പരിശോധനയ്ക്ക് വിധേയ ആക്കിയപ്പോൾ കുട്ടിക്ക് ഒരു മാരാരോഗമാണ് ഉള്ളത് എന്ന് മനസ്സിലായി ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിന് ഫലം കണ്ടില്ല. മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറയുകയും ചെയ്തു.
തനിക്ക് മുഴുവൻ സമയമില്ല എന്ന് മനസ്സിലാക്കിയ കുഞ്ഞു ബുദ്ധിമുട്ടി ആണെങ്കിലും അച്ഛനെയും അമ്മയുടെയും കരയുന്ന മിഴികൾ തുടച്ചു മാറ്റുകയും അവൾ പറഞ്ഞു തുടങ്ങുകയും ചെയ്തു. എന്നെ ഇത്രയും നാൾ സ്നേഹിച്ചതിന് അവരോട് നന്ദി പറഞ്ഞു തനിക്ക് ഇത്രയും നാൾ ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു. ഇത്രയും സ്നേഹമുള്ള അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാൻ സാധിച്ചതിലും നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ സാധിച്ചതിലും വളരെ നന്ദിയുണ്ട് എന്ന് ആ കുഞ്ഞ് പറയുകയും ചെയ്തു.
ഇതെല്ലാം തന്നെ വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ പെട്ടെന്നൊരു നിമിഷമാണ് ആ കുട്ടി അബോധാവസ്ഥയിലേക്ക് പോകുന്നത് അതോടെ കുട്ടി മരണപ്പെട്ടു എന്ന് എല്ലാവരും കരുതിയാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ശ്വാസം വലിയോടെ കുട്ടി തിരികെ ജീവിതത്തിലേക്ക് കടന്നു വരികയാണ് ഡോക്ടർമാർപോലും ഞെട്ടി. എല്ലാവരും തന്നെ പുനർജന്മമാണ് എന്ന് പറഞ്ഞെങ്കിലും ഡോക്ടർമാർ അതിനെ പറയുന്നത് ഇപ്പോഴാണ് കുഞ്ഞു മരുന്നുകൾക്ക് റിയാക്ഷൻ ചെയ്യാൻ തുടങ്ങിയത് എന്നായിരുന്നു.