ഈ അമ്മയുടെയും മകന്റെയും കഥ ആരുടെയും കണ്ണ് നിറയ്ക്കും.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങിയവർക്ക് സമ്മാനം കൊടുക്കുന്ന ഒരു ചടങ്ങ് വേദിയിൽ നടക്കുകയായിരുന്നു എല്ലാ കുട്ടികളും തന്നെ നിരന്ന് സ്റ്റേജിൽ ഇരിക്കുന്നുണ്ട് ആദ്യത്തെ 10 റാങ്ക് മേടിച്ച കുട്ടികളെയാണ് അനുമോദിക്കുന്നത് എല്ലാവരും തന്നെ പഠിപ്പിച്ച അധ്യാപകരെയും അതുപോലെ വഴികാട്ടി ആയവരെയും എല്ലാം പറ്റി പറഞ്ഞു. പെട്ടെന്നായിരുന്നു ഒന്നാം സമ്മാനം അല്ലെങ്കിൽ ഒന്നാം റാങ്ക് നേടിയ അരുണിനെ സ്റ്റേജിലേക്ക് അവതാരിക ക്ഷണിച്ചത്.

   

അവൻ അവിടേക്ക് കടന്നു വരികയും ചെയ്തു അതിനു ശേഷം അവനോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ അവർ ആദ്യം തന്നെ പറഞ്ഞത് എന്റെ എല്ലാ വിജയങ്ങളുടെയും പിന്നിൽ എന്റെ അമ്മ മാത്രമാണ് എന്നായിരുന്നു ഇത് എന്റെ മാത്രം വിജയമല്ല എന്റെ അമ്മയുടെയും കൂടെയാണ് കാരണം പപ്പട പണിയെടുക്കുന്ന അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തുന്നത് പലപ്പോഴും അമ്മയ്ക്ക് സഹായകമായി ഞാനും പോകുമായിരുന്നു.

അതുപോലെ മഴ പെയ്യുന്ന സമയത്ത് എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെടുന്നതും ഞാൻ കാണുന്നതാണ് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്റെ വിജയങ്ങളുടെ പിന്നിൽ എന്റെ അമ്മയും ഉണ്ട് പിന്നെ അമ്മ എനിക്ക് നൽകിയ പ്രോത്സാഹനം ഒരു മാർക്ക് കൂടുതൽ വാങ്ങിയാൽ പോലും അമ്മ എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു അതുകൊണ്ടാണ് ഇത്രയും.

വലിയ വിജയം എനിക്ക് കൈവരിക്കാൻ സാധിച്ചത്. എനിക്ക് ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ ഈ സമാനമെന്റെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങണം എന്നുള്ളത് എല്ലാവർക്കും തന്നെ അതൊരു വലിയ സന്തോഷമായിരുന്നു അവസാനം അമ്മയെ വേദിയിലേക്ക് ക്ഷണിച്ചു അമ്മ മകന് സമ്മാനം കൊടുക്കുകയും രണ്ടുപേരും കണ്ണീരണിയുകയും ചെയ്തു.