സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ ആരാധിച്ചാൽ ലോകത്ത് നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് പറയാം. നമുക്ക് വഴിപാടായി ചെയ്യാൻ ഒന്നും തന്നെ ഇല്ലെങ്കിലും എന്റെ കൃഷ്ണ എന്റെ ഭഗവാനെ എന്ന് മനസ്സമർപ്പിച്ച വിളിച്ചാൽ തന്നെ പ്രത്യക്ഷത്തിൽ പോലും വന്ന സഹായിക്കുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.
ശ്രീകൃഷ്ണന്റെ ഒരു ചിത്രം എങ്കിലും ഇല്ലാത്ത വീടുകൾ വളരെയധികം ചുരുക്കം ആയിരിക്കും. എന്നാൽ എങ്ങനെയാണ് ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ചിത്രങ്ങൾ കൃത്യമായി വയ്ക്കേണ്ടത് എന്നാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് വീടിന്റെ വടക്ക് കിഴക്കേ ദിക്കിൽ ശ്രീകൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമമായുള്ള കാര്യം. ദർശനം എന്ന് പറയുന്നത് ഒന്നെങ്കിൽ കിഴക്കോട്ട് ദർശനമായിട്ടോ അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായിട്ട് വയ്ക്കാവുന്നതാണ്.
മറ്റ് യാതൊരു കാരണവശാലും തെക്ക് ദിശയിലേക്ക് വയ്ക്കാൻ പാടുള്ളതല്ല എന്തൊക്കെ പ്രശ്നങ്ങൾ ആയാലും വെക്കാൻ പാടുള്ളതല്ല. അതുപോലെ വടക്കോട്ട് ദർശനം ചെയ്തു വിഗ്രഹങ്ങൾ ചിത്രങ്ങൾ വയ്ക്കാൻ പാടുള്ളതല്ല. ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് ഒരിക്കലും കുളിമുറിയുടെ ചുമരിന്റെ ഭാഗത്തായി വയ്ക്കാൻ പാടില്ല കുളിമുറിയുടെ പുറം ചുമരിന്റെ ഭാഗത്തായിട്ടും വയ്ക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ ബെഡ്റൂമിന്റെ ചുമരുകളിലും ആ വയ്ക്കാൻ പാടുള്ളതല്ല.
ഒരു വീട്ടിലേക്കുള്ള എല്ലാ പോസിറ്റീവ് എനർജുകളും കടന്നുവരുന്നത് വടക്കുഭാഗത്ത് കൂടെയാണ് അതുകൊണ്ടാണ് വിഗ്രഹങ്ങൾ ചിത്രങ്ങൾ വടക്കുഭാഗത്ത് വെക്കണം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗത്ത് ഭഗവാൻ ഇരിക്കുകയാണെങ്കിൽ വരുന്ന ഊർജ്ജം എല്ലാം തന്നെ നമ്മുടെ വീട്ടിലേക്ക് നേരിട്ട് പതിക്കുന്നതായിരിക്കും. വീട്ടിലുള്ള ശ്രീകൃഷ്ണ വിഗ്രഹം അല്ലെങ്കിൽ ചിത്രം ഇനിയെങ്കിലും കൃത്യമാണോ എന്ന് പരിശോധിക്കു.