വിവാഹം കഴിയുന്നതോടെ തന്റെ എല്ലാ സ്വപ്നങ്ങളും മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും മാറ്റിവയ്ക്കുന്ന ഒരുപാട് സ്ത്രീകൾ ഉള്ള നാടാണ് നമ്മൾ കേരളത്തിന്റെത്. പലപ്പോഴും ഒരുപാട് സ്വപ്നങ്ങളുമായി മറ്റൊരു വീട്ടിലേക്ക് കയറിച്ചെല്ലുന്ന അവരോട് ഒരുപാട് വാഗ്ദാനങ്ങളും മറ്റും നൽകും പക്ഷേ അതൊന്നും തന്നെ ചിലർ പാലിക്കാറില്ല പിന്നീട് വർണ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകും.
എന്നാൽ വളരെ ചുരുക്കം ആളുകൾ മാത്രമായിരിക്കും തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പറന്നുയരാൻ ശ്രമിക്കുന്നത്. നമ്മളെ തടയാൻ ആരും തന്നെ ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക ഏതു സാഹചര്യങ്ങളിൽ ആണെങ്കിലും നമ്മളുടെ ആഗ്രഹങ്ങൾ സാധിക്കാൻ നമുക്ക് സാധിക്കുകയാണ് എങ്കിൽ അതിലും വലിയ കാര്യം വേറെയൊന്നും തന്നെയില്ല. ഇവിടെ ഒരു കുഞ്ഞു ഉണ്ടായിട്ടുപോലും.
തന്റെ ആഗ്രഹങ്ങൾക്ക് യാതൊരു തരത്തിലും ഉള്ള തടസ്സവും ഇല്ലാതെ ഈ അമ്മ ചെയ്യുന്നത് കണ്ടോ. ഒരു ഫോട്ടോഗ്രാഫർ ആയിട്ടുള്ള അമ്മയ്ക്ക് തന്റെ ജോലി കൃത്യസമയം ഇല്ലാത്തതാണ് എന്നറിയാം എന്നാൽ തന്റെ കുഞ്ഞിന്റെ കാര്യവും അതോടൊപ്പം തന്നെ നോക്കണം തന്റെ ജോലിക്ക് കുഞ്ഞ് ഒരു ബുദ്ധിമുട്ട് ആകില്ല എന്ന് ഈ അമ്മ കാണിച്ചു തരുന്നു.
കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടാണ് രാവും പകലുമില്ലാതെ അമ്മ അധ്വാനിക്കുന്നത്. നെഞ്ചിൽ കിടന്നുറങ്ങുന്ന കുട്ടി വളരെ സുരക്ഷിതയാണ് കാരണം തന്റെ അമ്മയുടെ കൈകളിൽ ആണ് കുഞ്ഞ് ഇരിക്കുന്നത്. അതുപോലെ തന്നെ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ തന്റെ ഇഷ്ടങ്ങളെയും ഒരുപോലെ തന്നെ സ്നേഹിക്കാം. ഇതെല്ലാം തന്നെ എല്ലാ അമ്മമാർക്കും ഒരു വലിയ മാതൃക തന്നെയാണ്.