ആശ ടീച്ചറുടെ റിട്ടയർമെന്റ് ഫംഗ്ഷനോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളെയെല്ലാം തന്നെ ഒരുക്കി നിർത്തി അവരെക്കൊണ്ട് ആശംസകൾ പറയിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ടീച്ചർമാർ എല്ലാവരും. അപ്പോഴാണ് കൺവീനർ ഓർത്തത് നമ്മുടെ ടീച്ചർ ആശ ടീച്ചറുടെ ഒരു വിദ്യാർത്ഥി അല്ലേ അപ്പോൾ ടീച്ചർ തന്നെ പറഞ്ഞോട്ടെ ആശംസകൾ.ഉടനെ മിനി ടീച്ചർ പറഞ്ഞു അല്ല അത് പറയേണ്ടത് ഞാനല്ല സലീമാണ് എല്ലാവരും ചുറ്റും നോക്കി മിനി ടീച്ചറെ താങ്കൾ പറയുന്നത് നമ്മുടെഇന്ത്യയിലെ.
തന്നെ ഏറ്റവും ഫേമസ് ആയ ഇഡലി കച്ചവടക്കാരൻ സലീമിനെ പറ്റിയാണോ മിനി ടീച്ചർ തലയാട്ടി. അവരെല്ലാവരും ഇങ്ങോട്ട് വരുമോ അതെല്ലാം ഞാൻ വരുത്തിക്കോളാം. മിനി ടീച്ചർ സലീമിനെ ഫോൺ ചെയ്തു. ക്ലാസ്സിൽ പഠിക്കാതെ മുഷിഞ്ഞ വസ്ത്രം അണിഞ്ഞ് ഭക്ഷണം കഴിക്കാനും കൂട്ടുകാരോടൊപ്പം കൂടാനും മാത്രം വരുന്ന സലീം അവനെ എനിക്കിഷ്ടമായിരുന്നു നല്ലൊരു സുഹൃത്തായിരുന്നു വൈകുന്നേരം ഞങ്ങൾ കളിക്കാൻ പോകുമ്പോൾ അവൻ പോകുന്നത് അച്ഛന്റെ ചായക്കടയിലേക്ക്.
ആണ് കാരണം അവിടത്തെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ. അവനെ പഠിക്കുന്നതിനേക്കാൾ കൂടുതൽ പാചകത്തിനോട് മറ്റുമായിരുന്നു കൂടുതൽ താല്പര്യം ഉണ്ടായിരുന്നത് ഒരിക്കൽ ആശ ടീച്ചർ നിങ്ങൾക്ക് വലുതാകുമ്പോൾ ആരാകണം എന്ന് ചോദിച്ചപ്പോൾ അവൻ ഉടനെ പറഞ്ഞു പൊറോട്ട കച്ചവടക്കാരൻ ടീച്ചർ അവനെ കളിയാക്കി അല്ലെങ്കിലും ചായക്കടയിൽ നിൽക്കുന്നവൻ വേറെ എന്ത് ആഗ്രഹിക്കാനാ അവനെ സംബന്ധിച്ച് അതൊരു വലിയ ഇൻസൾട്ട് തന്നെയായിരുന്നു.
പിന്നെ അവൻ ക്ലാസിലേക്ക് വന്നിട്ടേയില്ല. അവൻ നാടുവിട്ടുപോയി എന്നാണ് പിന്നെ അറിയാൻ കഴിഞ്ഞത് വർഷങ്ങൾക്കുശേഷമാണ് അവനെ ഞാൻ വീണ്ടും കണ്ടുമുട്ടിയത്. പരിപാടിക്ക് എത്തിയ സലീമ ടീച്ചറെ പറ്റി ഒരുപാട് സംസാരിച്ചു. ആദ്യം അവൻ വരാൻ മടികാണിച്ചുവെങ്കിലും നിർബന്ധപൂർവ്വമാണ് എത്തിയത്. അന്ന് ടീച്ചർ പറഞ്ഞതിന് ആശ ടീച്ചർ അവനോട് മാപ്പ് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഒന്നുമാത്രമായിരുന്നു ടീച്ചർ അന്ന് പറഞ്ഞ ഇൻസൾട്ട് കൊണ്ടാണ് ഇന്ന് ഈ നിലയിലേക്ക് ഞാൻ എത്തിയത് അതുകൊണ്ട് എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ടീച്ചറെ മറക്കില്ല.