നമ്മുടെ അച്ഛനമ്മമാർ എല്ലാവരും തന്നെ എത്രയോ കഷ്ടപ്പെട്ടാണ് നമ്മളെ വളർത്തുന്നത് പുറത്തുപോലും പറയാൻ മടിയുള്ള ഒരുപാട്ജോലികൾ ചെയ്തുകൊണ്ടാണ് നമ്മളുടെ കുഞ്ഞു വയറു നിറയ്ക്കാൻ അച്ഛനമ്മമാർ കഷ്ടപ്പെടുന്നത് പലപ്പോഴും അത് മനസ്സിലാക്കാതെ പല മക്കളും അച്ഛനമ്മമാരെ ഉപദ്രവിക്കുകയും അവരെ വേണ്ട എന്ന് വെച്ച് പോവുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് ഇന്ന് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.
പലപ്പോഴും നമ്മൾ അവരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാറില്ല അല്ലെങ്കിൽ മനസ്സിലായാലും അതിനെ കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഇതാ ഒരു അച്ഛന്റെ കഷ്ടപ്പാടുകളും അച്ഛന്റെ കണ്ണീരുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റോഡിൽ പഞ്ഞി മിട്ടായി വിൽക്കുന്ന ജോലി ചെയ്യുന്ന അച്ഛനെയാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തിരക്കുപിടിച്ച റോഡിലൂടെ പോകുന്ന ആരും തന്നെ അത് കാണാൻ പോലും തയ്യാറാകുന്നില്ല.
കണ്ടാൽ തന്നെ അതിനെ നോക്കാതെ പോവുകയാണ് പലരും ചെയ്യുന്നത് അതുപോലെ ആരും അത് വാങ്ങുന്നുമില്ല. വാങ്ങാത്തത് കൊണ്ട് തന്നെ പണം ലഭിക്കാത്തതുകൊണ്ട് അച്ഛന്റെകരച്ചിലാണ് നമുക്ക് പിന്നെ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ അച്ഛനെയും കാത്ത് ഒരുപാട് കുഞ്ഞുങ്ങൾ വീട്ടിലുണ്ടായിരുന്നിരിക്കാം ഒഴിഞ്ഞ വയറുമായി അച്ഛൻ വരുമ്പോൾ എന്തെങ്കിലും കഴിക്കാൻ കൊണ്ടുവരും.
എന്ന പ്രതീക്ഷയിൽ പക്ഷേ ആ പ്രതീക്ഷ കെട്ടിടങ്ങുമോ എന്നതായിരിക്കും അച്ഛന്റെ വിഷമം അതുകൊണ്ടായിരിക്കാം അച്ഛന്റെ കണ്ണുകൾ നിറയുന്നത്. ആരെങ്കിലും ഒരാൾ അതിലൂടെ കടന്നുപോകുമ്പോൾ എന്തെങ്കിലും ഒന്ന് വാങ്ങിയിരുന്നുവെങ്കിൽ അച്ഛന് സന്തോഷിക്കാം ആയിരുന്നു. ഇതുപോലെ തെരുവിൽ ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ആളുകൾക്ക് ഒരുപാട് കഷ്ടതകൾ നിറഞ്ഞ ജീവിതം ഉണ്ടായിരിക്കും പറയുവാൻ നമ്മൾ അത് ഇനിയെങ്കിലും തിരിച്ചറിയാതെ പോകരുത്.