മണ്ണാറശാല ഐതിഹ്യം. ഈ കഥ കേട്ടാൽ നിങ്ങൾ ഉറപ്പായും ഞെട്ടും.

കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രം ആണ് മണ്ണാറശാല. ആലപ്പുഴ ജില്ലയിലാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്. ഇന്ദ്രപ്രസ്ഥം പണികഴിപ്പിക്കുന്നതിനു വേണ്ടി അർജുനൻ വനം തീയിടുകയും അത് കിഴക്കോട്ട് പടർന്നുപിടിച്ച് പരശുരാമൻ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ക്ഷേത്രത്തിന്റെ പരിസരത്ത് അഗ്നി പടർന്നു പിടിക്കുകയുണ്ടായി എന്നാൽ അവിടെയുണ്ടായിരുന്ന ഇഴ ജന്തുക്കൾ ആയിട്ടുള്ളപാമ്പുകൾക്കായിരുന്നു ആ പൊള്ളൽ പെട്ടെന്ന് ഏറ്റത്.

   

എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീകൾ സർപ്പങ്ങളുടെ രക്ഷയ്ക്കുവേണ്ടി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് തീ അണയ്ക്കുകയുണ്ടായി. അതിനുശേഷം പൊള്ളൽ ഏറ്റ പാമ്പുകളെ അവിടെയുണ്ടായിരുന്ന ദമ്പതികൾ അവരെ പരിചരിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ശേഷം അവരുടെ മേൽ ഒരുപാട് അനുഗ്രഹം നാഗങ്ങൾചൊരിയുകയും ചെയ്തു. എന്നാൽ ഈ ദമ്പതികൾക്ക് പുത്രന്മാർ ഇല്ലായിരുന്നു. തുടർന്ന് നാഗ ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് അവർക്ക് ഇരട്ട കുട്ടികൾ ജനിക്കുകയാണ് ഉണ്ടായത്.

അതിലൊന്ന് അഞ്ച് തലയുള്ള സർപ്പവും ഒന്ന് സാധാരണ മനുഷ്യക്കുഞ്ഞും. ബാല്യം കഴിഞ്ഞതോടെ സർപ്പ കുഞ്ഞിന്റെ പ്രഭാവം കൂടി വന്നു. അതിനുശേഷം നിലവറയ്ക്കുള്ളിലേക്ക് പോവുകയും അവിടെ താമസിക്കുകയും ചെയ്തു എന്നാൽ അമ്മയുടെ ആഗ്രഹപ്രകാരം വർഷത്തിൽ ഒരിക്കൽ തന്നെ കാണാനുള്ള അനുവാദം നൽകുകയും ചെയ്തു. ഈ നാഗരാജാവിനെയാണ് മണ്ണാറശാലയിൽ ഉള്ളവർ ഇപ്പോഴും മുത്തശ്ശനായും വലിയ അച്ഛനായും.

എല്ലാം ആരാധനയോടെ പൂജിച്ചു വരുന്നത്.ഇന്നും ഈ ക്ഷേത്രത്തിൽ വിശേഷദിവസങ്ങളിൽ എല്ലാം തന്നെ ഒരുപാട് ആളുകളാണ് പ്രാർത്ഥനയ്ക്ക് വേണ്ടി എത്താറുള്ളത് ഒരുപാട് വഴിപാടുകളും ചെയ്യുന്നു. കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടിയും ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടിയും തുടങ്ങിയ പല ആവശ്യങ്ങൾക്ക്. വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവം കൂടിയാണ്.