നിറമില്ലാത്ത മകളെ ഒഴിവാക്കാൻ ലോറി ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തു ഒടുവിലാ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

അമ്മേ ഞാനും വരട്ടെ കല്യാണത്തിന് അവൾ ചോദിച്ചു കുറെ നാളായില്ലേ നിങ്ങളുടെ കൂടെയെല്ലാം പുറത്തുവന്നിട്ട് ഞാനും വരട്ടെ അനിയത്തിമാർ എല്ലാവരും ഡ്രസ്സ് മാറുന്നുണ്ട് ഉടനെ ദേഷ്യം വന്ന അമ്മ പറഞ്ഞു കഴിഞ്ഞാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ ആരാ നോക്കുന്നത് ഞങ്ങൾ പോയിട്ട് പെട്ടെന്ന് വരില്ലേ അതുകൊണ്ട് നീ ഇവിടെ തന്നെ നിന്നാൽ മതി.പതിവുപോലെ അവൾ സങ്കടപ്പെട്ടു ഇത് പുതിയ കാര്യമല്ലാത്തത് കൊണ്ട് തന്നെ അവൾ അവളുടെ ജോലികളിലേക്ക് തിരിഞ്ഞു.

   

അനിയത്തിമാർ നല്ല നിറത്തോടെ ജനിച്ചപ്പോൾ തുടങ്ങിയതാണ് തനിക്ക് നിറമില്ലാത്തതുകൊണ്ടുള്ള അമ്മയുടെ അവഗണന താൻ എന്ത് ചെയ്യാനാണ് നിറം കുറഞ്ഞതിനെ. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ അവൾ കാണുന്നത് അവളെ പെണ്ണുകാണാനായി കുറച്ച് ആളുകൾ വന്നതായിരുന്നു അതും അവളെക്കാളും പ്രായമുള്ള ഒരു ലോറി ഡ്രൈവർ അമ്മയ്ക്ക് ആണെങ്കിൽ അവളെ എത്രയും പെട്ടെന്ന് വീട്ടിൽ നിന്നും ഒഴിവാക്കണമെന്ന് മാത്രമായിരുന്നു ചിന്ത.

ഒടുവിൽ അച്ഛന്റെ സമ്മതം ഒന്നും നോക്കാതെ അമ്മ കല്യാണം ഉറപ്പിച്ചു. അവർ പാവപ്പെട്ട വീട്ടിലെ കുടുംബമാണ് ലോറി ഡ്രൈവറും കൂടെയാണ്. പക്ഷേ നിശ്ചയം എല്ലാം കഴിഞ്ഞപ്പോൾ അയാൾ വളരെ സ്നേഹത്തോടെയാണ് സംസാരിച്ചിരുന്നത് അതായിരുന്നു അവളുടെ ഒരു ആശ്വാസം കല്യാണത്തിന് തിരക്കുകൾ എല്ലാം കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് പോകുന്ന സമയത്ത്.

ഒരു വലിയ വീടിന്റെ മുൻപിലായി വണ്ടി നിർത്തിയപ്പോൾ അവൾ ചോദിച്ചു ഇത് ആരുടെ വീടാണ്. അയാൾ പറഞ്ഞു ഇത് നമ്മുടെ വീടാണ് അതെങ്ങനെ ശരിയാകും എന്ന് ചോദിച്ചപ്പോൾ വീട് പണി നടക്കുകയായിരുന്നു അതുകൊണ്ട് ഞാൻ മനപൂർവ്വം പറയാതിരുന്നതാണ് എന്ന് പറഞ്ഞു. അവൾ തിരികെ നോക്കിയപ്പോൾ അസൂയയോടെ നിൽക്കുന്ന അമ്മയെയും പെങ്ങളെയും ആണ് കാണാൻ സാധിച്ചത്.