ഉടനെ ഫലം ലഭിക്കുന്ന വഴിപാട്. ഈ വഴിപാട് ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

നമുക്കറിയാം സർവ്വചരാചരങ്ങളുടെയും നാഥനാണ് ശിവ ഭഗവാൻ. ഭഗവാനെ ഈ ലോകത്ത് സാധിക്കാത്തതായി ഒന്നും തന്നെയില്ല ഏത് കോണിൽ ഭഗവാൻ ഇരുന്നാലും നമ്മളെ കാണുകയും നമുക്ക് വേണ്ട നേർവഴികൾ നടത്തുകയും അതുപോലെ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ അത് മാത്രം മതി ജീവിതത്തിൽ എപ്പോഴും ഉയർച്ച ഉണ്ടാകുവാൻ. ഭഗവാൻ തന്റെ ഭക്തരെ ഒരുപാട് പരീക്ഷിക്കും എന്നാൽ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഭഗവാൻ അവരെ കൈവിടാതെ സഹായിക്കുകയും ചെയ്യും.

   

എല്ലാവർക്കും തന്നെ ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാൻ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. പൂർണ്ണ വിശ്വാസത്തോടെ പൂർണ്ണശുദ്ധിയോടെ വേണം ഈ വഴിപാട് ചെയ്യുവാൻ അതുപോലെ തന്നെ വ്രതശുദ്ധി ഉണ്ടെങ്കിൽ അത്രയും നല്ലത്. എന്താണ് ഈ വഴിപാട് എന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും നോക്കാം. എല്ലാ മലയാള മാസവും ഈ വഴിപാട് ചെയ്യാവുന്നതാണ്. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രങ്ങളിൽ ചെയ്യുക ഇത് നിങ്ങൾ ശീലമാക്കുകയാണ്.

എങ്കിൽ ജീവിതത്തിൽ എപ്പോഴും ഐശ്വര്യം മാത്രമായിരിക്കും വരാൻ പോകുന്നത്. ആദ്യം എല്ലാ മാസവും മലയാളമാസം തുറന്നുവരുന്ന ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച ദിവസം തിരഞ്ഞെടുക്കുക. ആദ്യത്തെ ദിവസം ഭഗവാനെ ദർശിക്കാനായി പോകുന്ന സമയത്ത് വീട്ടിലെ ഓരോ അംഗങ്ങളുടെയും തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം കൊണ്ടുപോവുക. അതിനുശേഷം ക്ഷേത്രത്തിൽ എത്തിയിട്ട് എല്ലാവരുടെ പേരിലും മൃത്യുഞ്ജയ പുഷ്പാഞ്ജലിക്ക് രസീത് ചെയ്യുക.

അതോടൊപ്പം തന്നെ ഭഗവാനെ ചാർത്തുന്നതിനു വേണ്ടി കൂവള മാലയും കൊണ്ടുപോവുക ഇത് നിങ്ങൾക്ക് സ്വയം കെട്ടാവുന്നതാണ് അല്ലെങ്കിൽ ഓരോ ക്ഷേത്രത്തിലും എങ്ങനെയാണ് ചെയ്യുന്നത് അതിനനുസരിച്ച് തന്നെ ചെയ്യുക. എല്ലാമാസവും മുടങ്ങാതെ ഈ രണ്ടു കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എത്രയധികം തടസ്സങ്ങൾ ഉണ്ടായാലും ജീവിതത്തിൽ മംഗള കാര്യങ്ങൾ മാത്രം നടക്കുന്നതായിരിക്കും ഭഗവാന്റെ പൂർണ്ണ അനുഗ്രഹമുണ്ടാവുകയും ചെയ്യും.