രാത്രി വീടുകളിൽ കള്ളന്മാർ കയറാറുണ്ടല്ലോ നമ്മൾ പലപ്പോഴും നല്ലതുപോലെ ഉറങ്ങുന്ന സമയത്ത് ആയിരിക്കും കള്ളന്മാർവീട്ടിലേക്ക് കയറി വരാറുള്ളത്.വീട്ടിലേക്ക് ഇരുട്ടിൽ കയറിവരുന്ന കള്ളന്മാർ എന്തെങ്കിലും സാധനങ്ങൾ താഴെ ഇടുമ്പോൾ അതിന്റെ ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റു വരികയും അവർ നോക്കി പിന്നീട് കള്ളനെ പിടികൂടുകയും ചെയ്യുന്ന സംഭവങ്ങൾ നമ്മൾക്ക് വളരെയധികം സുപരിചിതമാണ്.
കേരളത്തിൽ അതുപോലെയുള്ള ധാരാളം സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നാൽ ഇതുപോലെ ഒരു സംഭവം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. വീട്ടിൽ ആരും അറിയാതെ കയറിയതായിരുന്നു ആ കള്ളൻ പക്ഷേ കള്ളനെ കണ്ട് വീട്ടുകാർ എല്ലാവരും തന്നെ ഞെട്ടി എങ്ങനെ പിടിക്കും എന്ന കാര്യമായിരുന്നു ആദ്യം അവർ ചിന്തിച്ചത്. ഈ കള്ളൻ ആരാണെന്ന് അറിഞ്ഞാൽ നിങ്ങളും ഞെട്ടും. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടിട്ടായിരുന്നു വീട്ടുകാർ എഴുന്നേറ്റ് വന്ന് നോക്കിയത്.
അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു ഒരു വലിയ മലമ്പാമ്പ് ആയിരുന്നു അടുക്കളയിലേക്ക് കയറി വന്നത്. അടുക്കളയിലെ ജനാലയുടെ ഉള്ളിലൂടെ പുറത്തുനിന്നും മലമ്പാമ്പ് വീടിന്റെ അടുക്കളയിലേക്ക് കയറിവരുകയായിരുന്നു യാതൊരു പ്രശ്നവുമില്ലാതെ സൈഡിലൂടെ പോവുകയായിരുന്ന മലമ്പാമ്പ് അവിടെ ഉണ്ടായിരുന്ന ക്ലാസുകളിലും പാത്രങ്ങളിലും തട്ടി അതെല്ലാം താഴെ വീഴുകയും.
അതിൽ നിന്നുണ്ടാകുന്ന ശബ്ദം കേട്ടായിരുന്നു വീട്ടുകാർ ഉണർന്നത്. ശബ്ദം ഉണ്ടായി വീട്ടുകാർ ഉണർന്നത് വളരെ നന്നായി ഇല്ലെങ്കിൽ ചിലപ്പോൾ വലിയ അപകടം സംഭവിക്കാമായിരുന്നു. പിന്നീട് ആളുകളെയെല്ലാം വിളിച്ചു കൂട്ടുകയും മലമ്പാമ്പിനെ അവിടെ നിന്നും എടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. നിങ്ങളുടെ വീട്ടിലും ഇനി വാതിലും ജനാലകളും വളരെ സുരക്ഷിതമായി അടച്ചുവയ്ക്കുക ഇല്ലെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ നടന്നേക്കാം.