ജനിച്ചതിനുശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേട്ട കുഞ്ഞിന്റെ പ്രതികരണം കണ്ടോ.

സ്വന്തം കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായി കാണുക എന്നതാണ് എല്ലാ അമ്മമാരുടെയും ആഗ്രഹം. എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വൈകല്യങ്ങളോട് ജനിക്കുന്നുണ്ടാകും. അവർക്ക് ദൈവം വൈകല്യത്തെ മറികടക്കുന്നതിന് വേണ്ടി മറ്റു കഴിവുകളും കൊടുത്തിട്ടുണ്ടാകും സാധാരണ അത്തരം കഴിവുകൾ അവരുടെ വൈകല്യങ്ങളെ പോലും ഇല്ലാതാക്കും എന്ന് വേണം പറയുവാൻ. ജനിച്ചപ്പോൾ തന്നെ കേൾവിശക്തി ഇല്ലാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

   

ജനിക്കുമ്പോൾ കുട്ടികൾ ആദ്യം കാണുന്നതും കേൾക്കുന്നതും അമ്മയുടെ ശബ്ദവും അമ്മയുടെ മുഖവും ആയിരിക്കും എന്നാൽ അത് സാധിക്കാതെ വരുന്ന കുട്ടികളുടെ വിഷമം അത് മറ്റാർക്കും തന്നെ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല അതുപോലെ തന്റെ കുഞ്ഞ് തന്റെ ശബ്ദം കേൾക്കുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ അമ്മമാർക്കുണ്ടാകുന്ന സങ്കടവും വളരെ വലുതാണ്. ജനിച്ചപ്പോൾ മുതൽ കുട്ടിക്ക് കേൾവി ശക്തി ഇല്ല.

അതുകൊണ്ടുതന്നെ ഡോക്ടറുടെ സഹായത്തോടെ ചെവിയിൽ ഒരു യന്ത്രം വച്ചുപിടിപ്പിക്കുകയും ആദ്യമായിട്ട് സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ സങ്കടം കൊണ്ട് ആ കുഞ്ഞ്കരയുന്നത് നമുക്ക് വീഡിയോയിൽ കാണാം. കുഞ്ഞു കരയുന്നതോടെ തന്നെ അമ്മയ്ക്കും സങ്കടം സഹിക്കാൻ വയ്യാതെയായി. ആദ്യമായി അമ്മയുടെ ശബ്ദം കേട്ട് സങ്കടവും സന്തോഷവും അടക്കാനാവാതെയുള്ള കുഞ്ഞിന്റെ മുഖം കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും.

കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണുകൾ നിറഞ്ഞു മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത് ദൃശ്യങ്ങൾ കണ്ടപ്പോൾ ആ കുട്ടിക്ക് ഉണ്ടായതുപോലെ സന്തോഷവും സങ്കടവുമാണ് കണ്ട എല്ലാവർക്കും ഉണ്ടായത് എന്ന് വീഡിയോ കണ്ടവർ പറയുന്നു. എങ്കിലും ആ വീഡിയോയിൽ പറയുന്നത് നമുക്ക് കേൾക്കാൻ സാധിക്കുന്നതാണ്. വീഡിയോ കാണുവാൻ ഇതാ നോക്കൂ.