വിദേശത്തേക്ക് പോയ കൊച്ചുമകൻ അമ്മയ്ക്ക് സർപ്രൈസ് കൊടുക്കാൻ എത്തിയതാണ് പിന്നീട് സംഭവിച്ചത് കണ്ടോ.

അമ്മയുടെ മടിയിൽ കിടക്കുമ്പോൾ ജോലിക്ക് പിറ്റേദിവസം പോകണമല്ലോ എന്ന ഒരു സങ്കടം ആയിരുന്നു അവനെ. അച്ഛനും അമ്മയും ഇല്ലാത്ത അവനെ നോക്കിയതും വളർത്തി വലുതാക്കിയതും എല്ലാം അമ്മയായിരുന്നു അവനെ തന്നെ അമ്മയെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല പക്ഷേ എത്ര നാളാണ് അവൻ തന്നെ ലക്ഷ്യങ്ങളോ അല്ലെങ്കിൽ തന്റെ ആഗ്രഹങ്ങളും വിട്ട അമ്മയുടെ കൂടെ നിൽക്കുന്നത്. ഇപ്രാവശ്യം അമ്മ തന്നെ അവനെ പറഞ്ഞുവിടാൻ തയ്യാറായി മോനെ നീ പോയാൽ ഇടയ്ക്ക് ലീവിന് വരാമല്ലോ .

   

പിന്നെ ഫോൺ ചെയ്യുകയും ചെയ്യാമല്ലോ നീ ടെൻഷൻ അടിക്കാതെ പോയി വരൂ അമ്മയ്ക്ക് ഇവിടെ ഒരു കുറവുമില്ല ഇവിടെ ആൾക്കാരൊക്കെയുണ്ടല്ലോ നോക്കാൻ. അമ്മമ്മ അവരെ സമാധാനപ്പെടുത്തി അവൻ പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം ചെയ്തു രാവിലെ നേരത്തെയാണ് പോകുന്നത് ഉറങ്ങിയിട്ടില്ല എന്ന് അവരെ നല്ലതുപോലെ അറിയാമായിരുന്നു. രാവിലെ തന്നെ നേരത്തെ എഴുന്നേറ്റു അമ്പലത്തിലേക്ക് പോയി ചന്ദനക്കുറി അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.

ബാഗും എല്ലാ സാധനങ്ങളും എടുത്ത് അവൻ വീട്ടിൽ നിന്നും ഇറങ്ങി വണ്ടിയിലേക്ക് കയറുമ്പോഴും അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . അവിടെ എത്തിയതിനുശേഷം അമ്മയോട് പറഞ്ഞു എത്തി എന്ന് അമ്മയ്ക്ക് വളരെ സന്തോഷമായി തുടർന്ന് എല്ലാ ദിവസവും വിളിക്കുമായിരുന്നു. എത്തിയിട്ട് അങ്ങനെ ഒരു വർഷം പിന്നിരിക്കുന്നു രണ്ടുവർഷം കഴിയുമ്പോഴാണ് സാധാരണ ലീവ് കിട്ടാറുള്ളത് ഒരു ദിവസം അമ്മമ്മ ഫോൺ വിളിച്ചിട്ട് പറഞ്ഞു എനിക്ക് മോനെ നിന്നെ കാണണമെന്ന്.

പക്ഷേ അവൻ അമ്മയോട് പറഞ്ഞു അമ്മ പെട്ടെന്ന് ലീവ് കിട്ടില്ല. പക്ഷേ അമ്മയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാനായിരുന്നു അവൻ തീരുമാനിച്ചത് പറയാതെ പോകണമെന്ന് പൈസ ഇല്ലാതിരുന്നിട്ടും അവൻ കടം വാങ്ങി ടിക്കറ്റ് ബുക്ക് ചെയ്തു ഒടുവിൽ പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു. രാവിലെ കുളിക്കാൻ വേണ്ടി ഹീറ്റർ ഓൺ ആക്കിയതായിരുന്നു അവൻ മരണപ്പെട്ടു.

വീടിന്റെ മുറ്റത്ത് ആളുകളെല്ലാം തന്നെ എത്തി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അമ്മാമ്മ എഴുന്നേറ്റു മകന്റെ മൃതശരീരം ഗൾഫിൽ നിന്നും എത്തുവാൻ കുറച്ചു വൈകിയിരുന്നു തന്റെ കൊച്ചുമകനെ വീടിന്റെ ഉമ്മറത്തേക്ക് കയറ്റി ഇരുത്തിയപ്പോൾ അമ്മാമ്മ അവന്റെ തൊട്ടടുത്ത് തന്നെ ഇരുന്നു. അവരെ തലോടി ചുറ്റുമുള്ളവർ എല്ലാം തന്നെ കരയുമ്പോഴും അമ്മാമ്മയുടെ കണ്ണിൽ നിന്നും ഒരു കണ്ണുനീർ പോലും വന്നില്ല ഒരു മരവിപ്പായിരുന്നു ഒടുവിൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ കുറച്ചു സമയം കിടന്നു. പിന്നെ അമ്മാമ്മ എഴുന്നേറ്റില്ല.