ജീവിതത്തിലും സമൂഹത്തിലും പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് ചിലത് നമുക്ക് മറ്റുള്ളവർ പറഞ്ഞു നൽകും ചിലത് നമ്മൾ കണ്ടറിഞ്ഞു പഠിക്കും.എങ്കിലും ജീവിതത്തിൽ വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന മര്യാദകൾ അത് വളരെ പ്രധാനപ്പെട്ട തന്നെയാണ് ഒരു കുട്ടി സ്കൂളിൽ പോയി തുടങ്ങുമ്പോൾ ആയിരിക്കും ആദ്യമായി മര്യാദകൾ പഠിച്ചു വരുന്നത് അതിന്റെ ഭാഗമായി ഒരു പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ നമ്മൾ എല്ലാവരും അതിന്റെ മാന്യത പാലിക്കും.
പക്ഷേ എത്ര വിദ്യാഭ്യാസം ഉണ്ടായിരിക്കുന്ന വ്യക്തിയാണെങ്കിലും ഒരു പൊതു സ്ഥലത്ത് പലപ്പോഴും അതിന്റെ മാന്യത കാണിക്കാറില്ല. അത്തരം ഒരു സാഹചര്യമാണ് ഒരു പൊതുസ്ഥലത്തേക്ക് പോകുമ്പോഴോ പൊതു സ്ഥാപനത്തിലേക്ക് പോകുമ്പോഴോ നമ്മുടെ ചെരുപ്പുകൾ അലക്ഷ്യമായി വലിച്ചുവാരി ഇടുന്നത്.എപ്പോഴെങ്കിലും അത് വളരെ കൃത്യമായി അറേഞ്ച് ചെയ്യാൻ നമ്മൾ ശ്രമിക്കാറില്ല എന്നതാണ് സത്യം.
എന്നാൽ ഇവിടെ ആ മര്യാദകൾ പഠിപ്പിച്ചു തരുന്നത് ഒരു ചെറിയ കുഞ്ഞാണ് ഇവനെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ. ആ സ്ഥാപനത്തിന്റെ മുന്നിലുള്ള അലക്ഷ്യമായി കിടക്കുന്ന ചെരുപ്പുകൾ എല്ലാം തന്നെ അവൻ ഒരു സ്ഥലത്ത് ഒരുക്കിയിടുന്ന കാഴ്ചയാണ് സിസിടിവിയിൽ നമ്മൾ കാണുന്നത്. പല ആളുകളും അലക്ഷ്യമായി ഇട്ട അവരുടെ ചെരുപ്പുകൾ അത് ഒതുക്കി വയ്ക്കേണ്ട ആവശ്യകത അവനില്ല .
മാത്രമല്ല അവനോട് ആരും പറഞ്ഞിട്ടില്ല അത് ചെയ്യുന്നത് പക്ഷേ. നമ്മൾ ഒരു സാമൂഹിക ജീവി എന്ന നിലയിൽ സമൂഹത്തിനോടുള്ള ചില കടപ്പാടുകൾ എന്ന നിലയിൽ അത് ചെയ്യുന്നത് വളരെ മാതൃകാപരമായിട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ആ കുഞ്ഞിനെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ എന്ന് പറയുന്നത്. വീഡിയോ കാണുവാൻ ഇതാ നോക്കൂ.