തായ്‌ലാൻഡിലെ കാടുകളിൽ നിന്നാണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ എല്ലാവരും അറിഞ്ഞത് ആ കാട്ടിലെ പരിക്കുപറ്റിയ ഒരു മാനിനെ ശുശ്രൂഷിക്കാൻ വേണ്ടി പോയതായിരുന്നു ഡോക്ടറും കുറച്ച് ആളുകളും ചേരുന്ന സംഘം. ദൂരെനിന്നും ഇവരെയെല്ലാം കണ്ടുകൊണ്ട് ഒരു കൊമ്പനാന ഓടിവരുന്നത് പെട്ടെന്നായിരുന്നു അവർ ശ്രദ്ധിച്ചത്.
ആന തങ്ങളെ അപായപ്പെടുത്താൻ വേണ്ടിയാണ് ഓടിവരുന്നത് എന്നോർത്ത് കൂടെ നിന്നവർ എല്ലാവരും ഒരു നിമിഷം ഭയന്ന് പോയി. എന്നാൽ അവരുടെ അടുത്തേക്ക് ഓടി വരുമ്പോൾ ആനയുടെ ഓട്ടത്തിന്റെ ശക്തി കുറഞ്ഞു വരികയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടറെ കണ്ട് ആന തുമ്പിക്കൈ ഉയർത്തുകയും ചെയ്തു. ആനയെ കണ്ട ഉടനെ ഡോക്ടർ ആനയുടെ അടുത്തേക്ക് പോയി അതിനെ കെട്ടിപ്പിടിക്കുന്നതും കൂടെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ആർക്കും തന്നെ ഒന്നും മനസ്സിലായില്ല.
അപ്പോഴാണ് ഡോക്ടർ അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞു തുടങ്ങിയത്. നീണ്ട 12 വർഷങ്ങൾക്കു മുൻപ് കാട്ടിലെ ഒരു ആരൊക്കെ പരിക്കുപറ്റി ചികിത്സയ്ക്ക് വേണ്ടി എന്റെ അടുത്തേക്ക് കൊണ്ടുവന്നിരുന്നു. അന്നത്തെ ആനക്കുട്ടിയാണ് ഇത്. മരിക്കാറായ നിലയിലായിരുന്നു ആന ഉണ്ടായിരുന്നത് അവിടെനിന്നും കുറെ നാളത്തെ ചികിത്സയ്ക്കുശേഷം അസുഖമെല്ലാം പൂർണമായി മാറിയിട്ടാണ് ആനയെ കാട്ടിൽ വിട്ടത്..
ഇത്രയും വർഷങ്ങൾക്ക് ശേഷവും ആരാ തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ തിരിച്ചറിഞ്ഞതിൽ കൂടെയുണ്ടായിരുന്ന എല്ലാവരും തന്നെ ശരിക്കും അതിശയിച്ചുപോയി. ഇതുപോലെ ഒരു സ്നേഹവും നന്ദിയുമുള്ള ആനയെ കാട്ടിൽ വേറെ കാണാൻ കിട്ടുമോ. അത് മാത്രമല്ല ഇതുപോലെ സ്നേഹത്തിൽ മൃഗങ്ങളെ പരിപാലിക്കുന്ന ഡോക്ടർക്കും വലിയ അഭിനന്ദനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ എല്ലാവരും നൽകുന്നത്.