നമ്മൾ ചെയ്യുന്ന ജോലി ഏതായാലും അതിൽ ആത്മാർത്ഥതയും ഉത്തരവാദിത്വവും കാണിക്കുക എന്നത് വളരെ ആവശ്യമുള്ള കാര്യമാണ്. നമ്മൾ ചെയ്യുന്ന ജോലി ഇഷ്ടത്തോടെയാണ് ചെയ്യുന്നത് എങ്കിലും അത് കുറച്ചുകൂടി എളുപ്പമായിരിക്കും ചെയ്യുവാൻ. പല ജോലികളും ആളുകൾ അവരുടെ പാഷൻ ആയി തന്നെ മുന്നോട്ടു കൊണ്ടുപോയി അതിൽ വലിയ വിജയങ്ങളും ജനശ്രദ്ധ ആകർഷിക്കുന്നവരും ആണ് .
അത്തരത്തിൽ തന്റെ ഇഷ്ടം തന്നെ തന്റെ പ്രൊഫഷൻ ആക്കി മാറ്റിയ ഒരു സ്ത്രീയാണ് ഷെരീജ. ഈ സ്ത്രീ ഒരു ഫോട്ടോഗ്രാഫറാണ് സാധാരണ അധികം സ്ത്രീകൾ ആരും തന്നെ ഫോട്ടോഗ്രാഫി എന്ന ഫീൽഡിൽ വർക്ക് ചെയ്യാത്തവരാണ്. എന്നാൽ ഇവർക്ക് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്.
ജോലിയുമായി ബന്ധപ്പെട്ട എവിടെയൊക്കെ ഇപ്പോൾ പോകേണ്ടി വന്നാലും അവരുടെ കുഞ്ഞിനെയും കൊണ്ടുപോകും എന്നതാണ് ആ പ്രത്യേകത. 52 വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിനെ ബേബി കരിയറിൽ കൊണ്ടാണ് അവർ ജോലിയിലേക്ക് പോകുന്നത് കുഞ്ഞിനെ വർക്കിന് വേണ്ടി പോയപ്പോൾ ഉള്ള വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഒരു കുട്ടിയായാൽ കുട്ടിയുടെ കാര്യങ്ങൾ മാത്രം നോക്കി വീട്ടിൽ ഒതുങ്ങി കൂടുന്ന വീട്ടമ്മമാർക്ക് ഒരു മാതൃക തന്നെയാണ്.
കുഞ്ഞിനെ നമുക്ക് ഒഴിവാക്കാൻ കഴിയുന്ന കാര്യമല്ല പക്ഷേ കുഞ്ഞിന് കൂടെ കൂട്ടി തന്റെ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഈ അമ്മയ്ക്ക് കഴിയുമെങ്കിൽ ബാക്കിയെല്ലാവർക്കും കഴിയും. പലപ്പോഴും കുഞ്ഞുങ്ങളായാൽ സ്ത്രീകളെ വീടിനകത്ത് ഒതുക്കി നിർത്തുന്ന മനോഭാവമാണ് പലർക്കും ഉള്ളത് അതെല്ലാം ഇനി മാറ്റിയെടുക്കേണ്ട സമയമായിരിക്കുന്നു.