മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധങ്ങളേക്കാൾ മനുഷ്യനെ മൃഗങ്ങളുമായിട്ടുള്ള സ്നേഹബന്ധം വളരെയധികം നിഷ്കളങ്കമാണ് ഇത് തെളിയിക്കുന്ന നിരവധി ജീവിത അനുഭവ കഥകളും നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ എപ്പോഴും കാണുന്നതാണല്ലോ. മിക്കവാറും എല്ലാവരുടെയും വീടുകളിലും വീട്ടിലെ ഒരംഗത്തെ പോലെ തന്നെ വളർത്തുന്ന പല മൃഗങ്ങളും ഉണ്ടായിരിക്കും.
വളരെ നിഷ്കളങ്കം ആയിട്ടുള്ള സ്നേഹം ആയിരിക്കും അവർക്ക് നമ്മളോട് ഉണ്ടാകുന്നത്. അദ്ദേഹത്തിന് യജമാനനോട് വളരെയധികം സ്നേഹമുള്ള ഒരു നായക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു നായ റോഡിലൂടെ ആംബുലൻസിന് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഈ നായ ആംബുലൻസിന്റെ പിന്നാലെ ഓടുന്നത് .
എന്ന് എല്ലാവർക്കും സംശയമുണ്ടാകും എന്നാൽ അതിന് യഥാർത്ഥ കാരണം അറിഞ്ഞാൽ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകും. അപകടം മൂലം കാലിന് പരിക്ക് പറ്റിയ തന്റെ യജമാനനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ആംബുലൻസ് ആയിരുന്നു അത്. തന്റെ യജമാനനെ തന്നെക്കാൾ വേണ്ടപ്പെട്ടവരായി വേറെ ആരും തന്നെയില്ല എന്ന് ബോധ്യമുള്ള നായ കുട്ടിക്ക് തന്റെ യജമാനനെ വിട്ടുപിരിയാൻ പോലും സാധിച്ചില്ല.
ആളുകൾ ചേർന്ന് അയാളെ ആംബുലൻസിൽ കയറ്റിയപ്പോൾ അതിന് പിന്നാലെ കൂടുകയായിരുന്നു നായക്കുട്ടി. അപ്രതീക്ഷിതമായിട്ടാണ് ആംബുലൻസിൽ ഉള്ളവർ ഈ കാഴ്ച കണ്ടത് ഉടനെ അവർ വണ്ടി നിർത്തുകയും നായ്ക്കുട്ടിയെ വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനന് വേണ്ടി കാത്തുനിൽക്കുക തന്നെയായിരുന്നു നായക്കുട്ടി ചെയ്തത്. ഇത്രയും സ്നേഹമുള്ള നായക്കുട്ടിയെ കിട്ടാനും വേണം ഒരു ഭാഗ്യം.