ചില സന്ദർഭങ്ങളിൽ മനുഷ്യരെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നി പോകുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. കളങ്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യരേക്കാൾ ഒരു പിടി മുകളിലാണ് മൃഗങ്ങളുടെ സ്നേഹം എന്ന് നിസംശയം തോന്നിപ്പോകുന്ന ഒരുവീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
അത്രയും നാൾ തന്നെ കൂടെ ഉണ്ടായിരുന്ന ഇണയെ ഒരു വണ്ടിയിൽ കയറ്റി പോകുന്നത് കണ്ട് സഹിക്കാനാവാതെ വണ്ടിയുടെ പുറകെ ഓടുന്ന കാളയുടെ വീഡിയോ ആണിത്. മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധം അത്രയും ദൃഢമായിരുന്നു. അത്രയും നാൾ താൻ സ്നേഹിച്ചിരുന്ന ഇണയെ ആയിരുന്നു അവർ പിടിച്ചു കൊണ്ടുപോയത്.
തന്റെ ഇണയെ പിരിയാൻ കഴിയാതെ വാഹനത്തിന്റെ പുറകെ ഓടിക്കൊണ്ടിരുന്ന കാളയുടെ വരവ് വണ്ടിക്കാർ കണ്ടതോടുകൂടി അവർ വണ്ടി നിർത്തുകയും ചെയ്തു. ശേഷം ഉടമയോട് ആ കാളയെ കൂടി വാങ്ങി കാളയെയും പശുവിനെയും ഒന്നിച്ച് വാഹനത്തിൽ കൊണ്ടുപോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മനുഷ്യർ ഈ സ്നേഹം കണ്ടു പഠിക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. പിരിയാൻ പറ്റാത്ത സ്നേഹബന്ധങ്ങൾ മനുഷ്യർക്ക് മാത്രമല്ല അത് മൃഗങ്ങൾക്കു കൂടിയുള്ളതാണ്.