ഈ കുഞ്ഞുമക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇവരെ ഓർത്ത് മാതാപിതാക്കൾ അഭിമാനിക്കുന്നുണ്ടാകും.

ഈ രണ്ടു മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കട ഉടമ ഇല്ലാതിരുന്ന സമയത്ത് തന്റെ കടയിൽ നടന്ന ഈ സംഭവം അയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ വന്ന രണ്ടു കുട്ടികൾ കാത്തിരുന്നിട്ടും കട ഉടമയെ കാണാതിരുന്നപ്പോൾ ചെയ്ത പ്രവർത്തിയാണ് വൈറലായിരുന്നത്.

   

കുട്ടികൾ ചെയ്തത് എന്താണെന്ന് വെച്ചാൽ അവർ പൈസ പൊക്കി സിസിടിവിയിൽ കാണിക്കുകയും കടയിൽ കയറി സാധനം എടുക്കുകയും എന്താണ് എടുത്തത് എന്നും എത്രയെണ്ണം എടുത്തു എന്നും സിസിടിവിയിൽ പൊക്കി കാണിക്കുകയും ചെയ്തു പണപ്പെട്ടി തുറന്ന ബാക്കി കാശു എടുത്തു എല്ലാ കാര്യവും അവർ സിസിടിവിയിൽ നോക്കി പറയുന്നുണ്ടായിരുന്നു

അതിനുശേഷം ആണ് അവർ അവിടെ നിന്നും മടങ്ങിയത് എന്നാൽ അവർ കടയുടമ എന്തോ അത്യാവശ്യമായതിനാൽ ആയിരിക്കണം തുറന്ന് ഇട്ടു പോയത് എന്ന് മനസ്സിലാക്കി മടങ്ങാൻ നേരം കടയുടെ ഷട്ടർ അടയ്ക്കാനും മറന്നില്ല.

ഈ കുട്ടികളുടെ പ്രവർത്തി കണ്ടപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നി എന്നും ഇവരുടെ മാതാപിതാക്കൾ ഇവരെ നല്ല രീതിയിലാണ് വളർത്തിയിട്ടുള്ളത് എന്നും കടയുടെ ഉടമ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുട്ടികളുടെ മാതാപിതാക്കളെയും ആളുകൾ സോഷ്യൽ മീഡിയയിൽ വാനോളപ്പുകഴ്ത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *