അണ്ണാൻ ആയാലും അതൊരു അമ്മയല്ലേ. സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ അമ്മഅണ്ണാൻ ചെയ്തത് കണ്ടോ.

ഉണ്ടക്കണ്ണുകൾ കൊണ്ട് നോക്കിയശേഷം ഞൊടിയിടയിൽ മരത്തിന്റെ മുകളിലേക്ക് ചാടി കയറി പോകുന്ന അണ്ണാറക്കണ്ണന്മാരെ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഉണ്ടാവുക ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാല് കുലുക്കി വേഗം പോകുന്ന സൂത്രക്കാരൻ മാരാണ്.

   

ഇവർ എന്നാൽ തന്നെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാൻ കുഞ്ഞിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നപോലെ നടക്കാൻ ഇറങ്ങിയതായിരുന്നു അയാൾ അപ്പോഴാണ് ഒരു അണ്ണാൻ അയാളുടെ അടുത്തു അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത് ആദ്യമായാണ് കരുതിയത്.

അതിനെ വിശന്നിട്ടായിരിക്കും എന്നാണ് അതുകൊണ്ടുതന്നെ അയാൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന കപ്പലണ്ടികൾ ഇട്ടുകൊടുത്തു. അണ്ണാൻ അത് എടുക്കാതെ വീണ്ടും അയാളുടെ ചുറ്റും ശബ്ദം ഉണ്ടാക്കി കറങ്ങിക്കൊണ്ടേയിരുന്നു വേഗം പോകേണ്ടതുണ്ടായിരുന്നതുകൊണ്ട് അയാൾ നടത്തം വീണ്ടും തുടർന്നു. അപ്പോൾ അണ്ണാൻ കുട്ടി അയാളുടെ കാലുകളിലേക്ക് ചാടി കയറുകയും അയാൾ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അത് ഇറങ്ങി ദൂരേക്ക് മാറിനിന്ന് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.

അത് കണ്ട് അയാൾ അങ്ങോട്ടേക്ക് ചെന്നു അപ്പോഴാണ് അണ്ണാൻ കുറെ കൂടി മുന്നോട്ടേക്ക് പോയി ഒരു മരത്തിന്റെ അരികിൽ പോയി നിന്നു അങ്ങോട്ട് ചെന്നാൽ അയാൾ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അപ്പോഴാണ് അയാൾക്ക് മനസ്സിലായത് തന്നെ കുഞ്ഞിനെ രക്ഷിക്കാനാണ് അണ്ണാൻ തന്നോട് സഹായം അഭ്യർത്ഥിച്ചത് എന്ന്. അദ്ദേഹം ഉടൻ തന്നെ അനിമൽ റെസ്ക്യൂ സെന്ററിനെ വിവരം അറിയിക്കുകയും അവർ വന്ന് അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.

അയാൾ തന്നെയാണ് അണ്ണാൻ കുഞ്ഞിന്റെ ഈ വീഡിയോയും വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ഒടുവിൽ കാലിലെ പരിക്കുകളെല്ലാം ഭേദമായതിനു ശേഷം അണ്ണാൻ കുഞ്ഞിനെ അയാൾ വീട്ടിലേക്ക് കൊണ്ടുവന്നു. തന്റെ കുഞ്ഞിനെ കാണാൻ അണ്ണാൻ കുഞ്ഞിന്റെ അമ്മ സ്ഥിരമായി വീട്ടിൽ എത്താറുണ്ട്. കുറച്ചുനേരം കുഞ്ഞിന്റെ കൂടെ ചെലവഴിച്ച ശേഷം അത് തിരികെ പോവുകയും ചെയ്യും ഇപ്പോൾ ആ വീട്ടിലെ ഒരു അംഗം തന്നെയാണ് ആ അണ്ണാൻ കുഞ്ഞ് .

Leave a Reply

Your email address will not be published. Required fields are marked *