ഉത്സവങ്ങൾ കാണാൻ പോകുമ്പോൾ സ്ഥിരമായി കാണാവുന്ന കുറച്ചു കാഴ്ചകൾ ഉണ്ട് അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വാദ്യമേളം. ചെണ്ടയും ചെങ്ങില്ല യും തുടങ്ങി പലതരത്തിലുള്ള വാദ്യോപകരണങ്ങൾ ചേർത്തു വായിക്കുമ്പോൾ കിട്ടുന്ന ഉത്സവ പ്രതീതി അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ചെണ്ട ഉത്സവത്തിന്റെ പ്രധാന ഭാഗമാണ് ചെണ്ട ഇല്ലാത്ത ഒരു ഉത്സവം നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.
നമ്മുടെ നാട്ടിൽ ഒരുപാട് ചെണ്ട വിദ്വാൻമാർ ഉണ്ട് കുഞ്ഞു കുട്ടികൾ അടക്കം ഇപ്പോൾ ചെണ്ട അഭ്യസിക്കുകയാണ് രണ്ട ഒരു കല തന്നെയാണ് അതിന് അതിന്റേതായ താളവും മെയ് വഴക്കവും എല്ലാം ആവശ്യമാണ് എന്നാൽ കാണുന്നവരിലും കൗതുകം ഉണ്ടാവുകയുള്ളൂ. ഇവിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചെണ്ട വിദ്വാൻ ഉണ്ട് പുള്ളിയുടെ പ്രായം വീഡിയോ കാണുന്നവർ എല്ലാവരും വേണമെങ്കിലും ഒന്ന് ഊഹിച്ചോളൂ.
ഏറെ പോയാൽനാലു അഞ്ചു വയസ്സ് മാത്രം പ്രായം.തന്റെ ചെറിയ ചെണ്ട തോളിൽ ഇട്ടു കൊണ്ട് ചെണ്ടയുടെ താളം ആസ്വദിച്ച് ആൾ കൊട്ടുകയാണ്. പുറകെ നിന്ന് മുതർന്നവർ അതിനെ സപ്പോർട്ട് നൽകുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ കാണാം. ഇടയ്ക്ക് ഒന്ന് നിർത്തി ചുറ്റും നോക്കി തോളിലെ ചെണ്ട നേരെ ഇട്ടുകൊണ്ട് വീണ്ടും ആവേശത്തോടെ കുട്ടി കയറുകയാണ്.
ആ കുഞ്ഞു മിടുക്കൻ. എന്തായാലും ഭാവിയിൽ ഇവനൊരു വലിയ ചണ്ഡവിവാനാകും എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. ഉത്സവപ്പറമ്പുകളിൽ എല്ലാവരെയും മനം കവരാൻ പ്രാപ്തിയിൽ ഈ കുഞ്ഞു പ്രതിഭ വളർന്നു വലുതാകട്ടെ എന്ന് നമുക്കെല്ലാവർക്കും ആശംസിക്കാം.