വ്യത്യസ്തമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. ചിലതെല്ലാം നമ്മുടെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിക്കുന്നതും ചിന്തിക്കുന്നതും ആണെങ്കിലും മറ്റു ചില വീഡിയോകൾ നമ്മുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നത് ആയിരിക്കും. അത്തരത്തിൽ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്ന ഒരു വീഡിയോ ആണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് തിരക്കുള്ള റോഡിൽ നിന്ന് പഞ്ഞി മിട്ടായി വിൽക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇത്. വിശന്നു തളർന്ന കുഞ്ഞിനെ ആഹാരം വാങ്ങി കൊടുക്കുന്നതിനുവേണ്ടിയാണ് ഇദ്ദേഹം ഇത്രയും കഷ്ടപ്പെടുന്നത് ആ തിരക്കുള്ള റോഡിലൂടെ അയാൾക്ക് ചുറ്റുമായി നിരവധി ആളുകളാണ് കടന്നുപോകുന്നത്.
എന്നാൽ അയാളെയോ അയാൾ വിൽക്കുന്ന സാധനത്തെയോ ഒന്നു നോക്ക് പോലും ചെയ്യാതെയാണ് ചുറ്റുമുള്ള ആളുകൾ കടന്നു പോകുന്നത്. ഒരെണ്ണം പോലും വിൽക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ അയാൾ കരഞ്ഞു പോവുകയാണ്. ആരും കാണാതെ ആ കണ്ണീരിനെ തുടയ്ക്കാൻ അയാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
പലപ്പോഴും മക്കളുടെ സന്തോഷത്തിനും അവർ നന്നായി ഇരിക്കാനും വേണ്ടി അച്ഛനമ്മമാർ എത്രത്തോളമാണ് കഷ്ടപ്പെടുന്നത് ഇതുപോലെയുള്ള വിഷമങ്ങളെ മക്കളുടെ മുൻപിൽ കാണിക്കാൻ ഒരു അച്ഛനമ്മമാരും തയ്യാറാകില്ല. എത്ര നേരം നിൽക്കേണ്ടി വന്നാലും തന്റെ കുഞ്ഞിനെ ഭക്ഷണം നൽകാൻ വേണ്ടുന്ന പൈസ ലഭിച്ചാൽ മാത്രമേ ആ അച്ചന്റെ കണ്ണീരിനെ ഒരു അറുതി വരികയുള്ളൂ . ഇതുപോലെയുള്ളവരെ നമുക്ക് കഴിയുന്ന സഹായം നൽകുകയാണ് വേണ്ടത്.