വീട്ടുകാരുടെ മുന്നിൽവെച്ച് സ്വന്തം ഭാര്യയെ കുറിച്ച് അനിയൻ പറയുന്നത് കേട്ട് ഭർത്താവ് ചെയ്തത് കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ഇന്നത്തെ പെണ്ണുകാണലും പൊട്ടിയതിന്റെ കാരണം തിരക്കിയ ഉമ്മയോട് ആഷിയുടെ മറുപടി ഇതായിരുന്നു. എനിക്ക് ഷാഹിന താത്തയെപ്പോലെ ഒരു പെണ്ണിനെ മതി. അത് കേട്ടപ്പോൾ ചുറ്റും നിന്ന് ഉമ്മ അടക്കം ഷാഹിന ഇത്തയും എന്റെ ചേട്ടനും അടക്കം എല്ലാവരും ഞെട്ടി. എല്ലാവരും ഒന്നും ചെയ്യുന്ന ഭക്ഷണം കഴിക്കുകയായിരുന്നു. അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണിൽ എന്റെ കണ്ണുകളുടക്കിയപ്പോൾ അവളുടെ മുഖഭാഗം ആകെ മാറി. പക്ഷേ ഇത് കേട്ട ഉമ്മയ്ക്ക് അതോട്ടും തന്നെ ഇഷ്ടപ്പെട്ടില്ല.

   

നീ ഉദ്ദേശിച്ചത് അവളെപ്പോലെ ഭംഗി വേണമെന്നാണോ. ഉമ്മ ചോദിച്ചപ്പോൾ കളിയാക്കി ഞാൻ പറഞ്ഞു അതിന് അവൾക്ക് എവിടുന്നാ ഭംഗി. ഇതെല്ലാം കേട്ട് ആഷി അതുപോലെ തന്നെ ഇരുന്നു. ആഷി പറഞ്ഞു തുടങ്ങി. അതൊന്നുമല്ലയെപ്പോലെ എന്നു പറഞ്ഞാൽ ഇത്തയുടെ സ്വഭാവം. അത് കേട്ടാൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി. നീ നല്ലോണം ആലോചിച്ചിട്ട് അല്ലേ ഇതൊക്കെ പറയുന്നത്. അവസാനം കുണ്ടിൽ ചാടിയ അവസ്ഥ ആവരുത് പറഞ്ഞേക്കാം. പക്ഷേ അവിടെ ഒരു കോമഡിക്ക് സ്ഥലമില്ലെന്ന് ഓർത്തപ്പോൾ ഞാൻ അവന്റെ വാക്കുകൾക്കായി കാതോർത്തു.

പാതിരാത്രി എത്ര വൈകിയാലും ഇക്കാനെ കാത്തിരിക്കുന്ന ഇത്തയെപ്പോലെ എന്റെ കെട്ടിയോളും എന്നെ കാത്തിരിക്കണം. ഞാൻ വന്നതിനുശേഷം ഇവരെപ്പോലെ ഒരുമിച്ചിരുന്ന് വേണം ഭക്ഷണം കഴിക്കാൻ പിന്നെ ഭാരമുള്ള എന്തെങ്കിലും ജോലി ഉമ്മ ചെയ്യുമ്പോൾ ഓടിവന്ന് ഏറ്റെടുത്ത് ചെയ്തു. ഇത്തയെപ്പോലെ അവളും ഉമ്മയെ ശകാരിക്കണം. ഉപ്പയുടെ കീശയിൽ നിന്ന് പൈസ കട്ടെടുത്ത് പിടിക്കപ്പെടുമ്പോൾ അടികിട്ടി തളർന്ന എന്റെ അടുത്തുവന്ന് ഡാ നീ എന്തിനാ പൈസ എടുത്തത്, കട്ടെടുക്കുന്നത് തെറ്റല്ലേ പൈസയ്ക്ക് ആവശ്യം വരുമ്പോൾ എന്നോട് ചോദിച്ചാൽ മതി എന്ന് പറഞ്ഞു.

എന്നെ ആശ്വസിപ്പിച്ച പോലെ അവളും എന്റെ അനിയന്മാരെ കൂടെ നിൽക്കണം. പാതിരാത്രിയിൽ ഉറക്കമൊഴിച്ച് ഫുട്ബോൾ മാച്ച് കണ്ടിരിക്കുന്ന എനിക്കും ഇക്കാക്കും ചൂട് കട്ടൻ ചായ പകരുന്ന ഇത്രയേ പോലെ അവളും ഞങ്ങൾക്ക് കൂട്ടിയിരിക്കണം. ഉപ്പയുടെ മുന്നിൽ ഞാൻ വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ ഇത്തയെ പോലെ ഒരു രക്ഷകനായി അവളും എത്തണം. സ്വന്തം വീട്ടിൽ ഒരാഴ്ച നിൽക്കാൻ പോയി രണ്ടാം ദിവസം തന്നെ നിങ്ങളെയൊന്നും കാണാതെ എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എന്ന് പറയുന്ന ഇത്തയെപ്പോലെ ആവണം അവളും.

മതി മതി നീയൊന്നു നിർത്തി കുറെ നേരമായല്ലോ ഒരുമാതിരി ലോജിക്കില്ലാത്ത കോമഡി. അവന്റെ വാക്കുകളെ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.. കാരണം അവളുടെ കണ്ണിൽ ഇപ്പോൾ തന്നെ ഒരു കുമ്പിൾ ആനന്ദ കണ്ണീർ നിറഞ്ഞിട്ടുണ്ട്. അവളെപ്പോലെ തന്നെ ഉമ്മയും മൗനത്തിലാണ്. അപ്പോൾ എനിക്ക് വേണ്ടി പെണ്ണാലോചിക്കുമ്പോൾ ഈ കണ്ടീഷൻ ഒക്കെ ഓർത്തു വെച്ചോളൂ. ഇതും പറഞ്ഞ് അവൻ എണീറ്റപ്പോൾ ആരും കാണാതെ അവളുടെ കയ്യിൽ ഞാൻ അമർത്തിപ്പിടിച്ചിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ പോലും കൂട്ടിന് നീ തന്നെ വേണമെന്ന് പറയാതെ പറഞ്ഞുകൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *