മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അവതാരകയായി ഷോകളിൽ എത്തുകയും തമാശകൾ പറഞ്ഞ് ആരാധകരെ ചിരിപ്പിക്കുകയും ചെയ്ത താരത്തെ മലയാളികൾക്ക് ഒത്തിരിയേറെ പ്രിയമാണ്. താരത്തിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും വീഡിയോകളും എല്ലാം ആരാധകർ വളരെ പെട്ടെന്നാണ് സ്വീകരിക്കാറുള്ളത്. സാധാരണഗതിയിൽ സോഷ്യൽ മീഡിയയിൽ എല്ലാം വളരെ ആക്ടീവാണ് . എന്നാൽ താരത്തെ കുറച്ചുനാളുകളായി കാണാറില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ കാണാത്തത് കൊണ്ട് തന്നെ നിരവധി ആരാധകരാണ് അനേകം മെസ്സേജുകളുമായി എത്തിയിരുന്നത്. റിമിയും ആരാധകരുമായുള്ള സൗഹൃദം അത്തരത്തിൽ ആയിരുന്നു അതുകൊണ്ട് തന്നെ റിമി എവിടെ എന്ന് അനേകം ആരാധകർ ചോദിച്ചിരുന്നു.
ഇടയ്ക്കൊക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കുമായിരുന്നു. എന്നാൽ അതും കാണാറില്ല ഇപ്പോൾ. നീണ്ട നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ താരം കടന്നുവന്ന് എന്തുകൊണ്ടാണ് ഇത്രയും നാൾ നിങൾ ഓരോരുത്തരുമായി വിട്ടുനിന്നതിന്റെ കാരണം തുറന്നു പറയുകയാണ്. കുറച്ചുനാൾ തൊണ്ടയിൽ ഇൻഫെക്ഷൻ ആയി വോയിസ് റെസ്റ്റിൽ ആയിരുന്നു അതുകൊണ്ട് തന്നെ യൂട്യൂബ് വീഡിയോ എടുക്കാൻ ഒക്കെ പിന്നീട് മടി പിടിച്ചു അതുകൊണ്ടാണ് വീഡിയോകൾ ചെയ്യാതെ ഇരുന്നത്. ഇനിമുതൽ വളരെ ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവെക്കും എന്നും താരം അറിയിക്കുകയുണ്ടായി.
ഒട്ടനവധി ആരാധകരുടെ ചോദ്യങ്ങൾ വന്നതുകൊണ്ടാണ് വ്യക്തമായ വിശദീകരണം നൽകാമെന്ന് കരുതിയത് എന്നുകൂടി താരം പറയുന്നുണ്ടായി. ഇത്രയും നാൾ റിമി ടോമിയെ കാണാത്തതിന്റെ വിഷമത്തിൽ ആയിരുന്നു ആരാധകർ . എന്നാൽ സോഷ്യൽ മീഡിയയിൽ താരം ഉടൻതന്നെ വീഡിയോകൾ പുറത്തുവിടും എന്ന കാര്യം പങ്കു തുടർന്ന് ആരാധകർ വളരെ സന്തോഷത്തിലായിരുന്നു. നിരവധി ഷോകളിൽ ജഡ്ജ് ആയി പോയിരുന്നത് കൊണ്ട് തന്നെ അവിടെയും ഇല്ലാത്തതിനാൽ അനേകം ആരാധകർ ചോദിച് എത്തിയിരുന്നു. എന്നാൽ അറിയാൻ സാധിച്ചത് റിമിക്ക് വയ്യാത്തത് കൊണ്ട് റസ്റ്റ് എടുക്കുകയായിരുന്നു എന്നാണ്.
എന്നാൽ ശരിയായുള്ള കാരണം തന്നെയാണോ എന്ന് ആരാധകർക്ക് അറിയില്ലായിരുന്നു. എന്നാൽ റിമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരും മുമ്പിൽ പങ്കുവച്ചപ്പോൾ ആരാധകർക്ക് വ്യക്തമായി. ആദ്യമായി മലയാള സിനിമയിൽ ഗാനംആലപിച്ചത് മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനമായിരുന്നു റിമിടോമിയുടെ ആദ്യത്തെ ഹിറ്റായ പാട്ട്. തരം തിരികെ ആരാധകരോട് ഒന്നിച്ച് പുതിയ വീഡിയോകൾ എല്ലാം പങ്കെടുക്കും എന്ന് കേട്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കമന്റുകൾ ഉന്നയിക്കുന്നത്.