ഇത്രയൊക്കെ വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. ഈ കുഞ്ഞു വേണ്ടി വന്നു മര്യാദ പഠിപ്പിക്കാൻ.

വിദ്യാഭ്യാസം ഉള്ള ആളുകളാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതൽ ആയിട്ടും ഉള്ളത് പ്രാഥമികമായിട്ടുള്ള വിദ്യാഭ്യാസം എല്ലാവർക്കും തന്നെ കൊടുക്കുന്നുമുണ്ട് എന്നാൽ ഈ വിദ്യാഭ്യാസം കിട്ടിയിട്ട് എന്താണ് കാര്യം ഇപ്പോഴും സമൂഹത്തിൽ എങ്ങനെയാണ് നടക്കേണ്ടത് എന്തൊക്കെ മര്യാദകൾ പാലിക്കണം എന്നതിനെപ്പറ്റി ആർക്കും വലിയ ധാരണയില്ല പലപ്പോഴും മറ്റുള്ള ആളുകൾ നമുക്ക് കാണിച്ചു തരണം എങ്ങനെയാണ് പെരുമാറണമെന്ന്.

   

അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോൾ ചെരുപ്പുകൾ അഴിച്ചിടുമ്പോൾ അതൊരു ഭാഗത്ത് വൃത്തിയോടെ വെക്കണം എന്നുള്ളത് ഒരു സാമാന്യ മര്യാദയാണ് എന്നാൽ പലപ്പോഴും എത്ര വിദ്യാഭ്യാസമുള്ള ആളാണെങ്കിലും അലക്ഷ്യമായി പല സ്ഥലങ്ങളിലായി വലിച്ചെറിയുന്നതാണ് നമ്മൾ കാണുന്നത് ഒരിക്കലും.

അത് ഒതുക്കി വയ്ക്കുവാൻ നമ്മൾ ശ്രമിക്കാറില്ല എന്നാൽ നമ്മളെ അത്തരം കാര്യങ്ങൾ പഠിപ്പിക്കുകയാണ് ഇവിടെ ആ കുഞ്ഞ്. അവൻ സ്കൂളിൽ പോയി പഠിച്ചിട്ടുണ്ടോ എന്നൊന്നും തന്നെ നമുക്ക് അറിയില്ല വലിയ വില കൂടിയ ചെരുപ്പുകൾ മോഷ്ടിക്കാൻ ആണ് അവൻ ശ്രമിക്കുന്നത് എന്ന് ആളുകൾ കരുതി എന്നാൽ അവന്റെ ആ നല്ല മനസ്സ് പിന്നീടാണ് മനസ്സിലായത് എല്ലാ ചെരുപ്പുകളും ഒരു ഭാഗത്തേക്ക് അവൻ ഒതുക്കി വയ്ക്കുകയാണ്.

അത് കണ്ടിട്ടെങ്കിലും ഇനി വരുന്നവർ ആ ചെരുപ്പുകൾ ഒതുക്കി വയ്ക്കാൻ ശ്രമിക്കട്ടെ എന്ന് അവൻ കരുതി ചില മര്യാദകൾ നമ്മൾ പാലിക്കണം ഇല്ലെങ്കിൽ കുട്ടികൾ നമ്മളെ മര്യാദ പഠിപ്പിക്കും. വിദ്യാഭ്യാസം ഇല്ലെങ്കിലും ഒരു സമൂഹത്തിൽ എങ്ങനെ ഇടപെടണം എന്ന് അവന് കൃത്യമായി തന്നെ അറിയാം.