പ്രായവും ധൈര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ല എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങൾ ഈ കാണുന്ന വീഡിയോ പിന്നീട് വേറൊരു കാര്യവും ഉണ്ട് ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തിനെപ്പോലെ പ്രവർത്തിക്കും പലരുടെയും ജീവിതത്തിൽ ഇതുപോലെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാകും. രണ്ടു വയസ്സ് പ്രായമുള്ള കുട്ടി കുഴൽ കിണറിൽ വീണിരിക്കുകയാണ് അതിനെ രക്ഷിക്കണം അവിടെയുള്ള ഒരു ആധുനിക യന്ത്രങ്ങൾക്കും.
അതിന് സാധിക്കാതെ വന്നു. പിന്നീട് ഒരേയൊരു മാർഗം കുഴൽക്കിണറിലേക്ക് ഇറങ്ങിയ കുഞ്ഞിനെ എടുക്കുക എന്നതാണ് എന്ന് അവിടെ നിൽക്കുന്ന ആരുടെയും ശരീരം അതിനകത്തേക്ക് കയറുന്ന രീതിയിൽ ആയിരുന്നില്ല അതൊരു ചെറിയ കുട്ടിക്ക് മാത്രമേ അതിനകത്ത് കൂടെ കയറുവാൻ സാധിക്കുകയുള്ളൂ. എന്നാൽ നല്ല ധൈര്യവും വേണം.
ചെറിയ കുട്ടികൾ പൊതുവേ ഈ കാര്യത്തിന് മടി കാണിക്കുകയാണല്ലോ പേടി കാണിക്കുകയാണല്ലോ ചെയ്യാറുള്ളത് എന്നാൽ ഒരു 14 വയസ്സുകാരൻ ധൈര്യത്തോടെ താൻ ഇറങ്ങാം എന്ന് ഉറപ്പു നൽകുകയാണ് അവനെ മറ്റുള്ളവരെല്ലാവരും തന്നെ വളരെ പ്രോത്സാഹിപ്പിക്കുന്നതും അവന് ധൈര്യം കൊടുക്കുന്നത് എല്ലാം നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ഒടുവിൽ അവന്റെ കാലിൽ കയറി കെട്ടി തലകുത്തനെ പിടിച്ച് അവനെ കുഴൽ കിണറിലേക്ക് അവർ ഇറക്കുകയാണ് ഇറക്കി കുഞ്ഞിനെ അവൻ കയ്യിൽ ചേർത്തുപിടിച്ചതിനുശേഷം പുറത്തേക്ക് ഇറക്കുകയാണ്. പുറത്തുവന്ന കുഞ്ഞിനെ ആളുകൾ എടുത്തു കൊണ്ട് ഓടുന്നത് നമുക്ക് കാണാം. അതുപോലെ ഈ ധൈര്യം കാണിച്ച കുഞ്ഞിനെ അപ്പുറത്തെ എല്ലാവരും തന്നെ സമാധാനിപ്പിക്കുന്നതും അവൻ ആശ്വാസം നൽകുന്നതും വീഡിയോയിൽ ദൃശ്യമാണ്.അവന്റെ ധൈര്യം അപാരം തന്നെ.