നമ്മളെല്ലാവരും സ്കൂളിൽ പഠിക്കുമ്പോൾ നമുക്കെല്ലാവർക്കും തന്നെ ഇഷ്ടമുള്ള ഏതെങ്കിലും ഒരു അധ്യാപകർ ഉണ്ടായിരിക്കും അവർ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയുംചെയ്യും. അതുകൊണ്ടാണല്ലോ അവർ നമ്മളുടെ പ്രിയപ്പെട്ട അധ്യാപകരായി മാറാറുള്ളത് ഇവിടെ അത്തരത്തിൽ ഒരു അധ്യാപകനെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. സ്കൂളിൽ കുട്ടികൾ കളിക്കുന്ന സമയമാണ്.
എന്നാൽ ഒരു ക്ലാസ് റൂമിന്റെ ചുമരിന്റെ സൈഡിൽ ആയി കൊണ്ട് ഒരു കുട്ടി നിന്ന് കരയുകയാണ്. അതൊരു പെൺകുട്ടിയാണ് അവൾ എന്തിനാണ് കരയുന്നത് എന്നോ എന്തുകൊണ്ടാണ് കരയുന്നത് എന്നോ നമുക്ക് അറിയില്ല പക്ഷേ അതുവഴി കടന്നുപോയ ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥി കരയുന്നത് കണ്ട് എന്താണ് എന്ന് അന്വേഷിച്ചു. അവർ തമ്മിലുള്ള സംഭാഷണങ്ങളൊന്നും തന്നെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കില്ല കേൾക്കാനും സാധിക്കില്ല.
പക്ഷേ അധ്യാപകൻ അവളുടെ കുറച്ച് സമയം. സംസാരിക്കുകയും അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തുകൈകൊണ്ട് അവളെ സ്നേഹത്തോടെ തലോടിയപ്പോഴേക്കും അവൾ അത്രനേരം കരഞ്ഞിരുന്ന കരച്ചിൽ എല്ലാം എവിടെക്കോ പോയി.വളരെയധികം സന്തോഷത്തോടുകൂടി അവിടെ നിന്നും ഓടുന്ന കുട്ടിയെ കാണുമ്പോൾ തന്നെ അറിയാം അവളുടെ സങ്കടം എല്ലാം തന്നെ പോയിരിക്കുന്നു ചിലപ്പോൾ അധ്യാപകൻ പറഞ്ഞ ഒരു വാക്കു മാത്രം ആയിരിക്കും.
അവളെ സങ്കടത്തിൽ നിന്നും മാറ്റിയത് ചിലപ്പോൾ തന്നെ സ്നേഹത്തോടെ തലോടിയ അധ്യാപകനെ കണ്ടിട്ടാകാം അവളുടെ സങ്കടം പോയത്. എന്നിരുന്നാലും ഇതുപോലെ അധ്യാപകരുടെ ഒരു തലോടൽ മതി എത്ര വലിയ സങ്കടങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ പോകുന്നതിന്. ഇതുപോലെ നിങ്ങൾക്കും ജീവിതത്തിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്തൂ.