ഒരപകടം സംഭവിക്കുമ്പോൾ നമ്മുടെ കൂടെ നമ്മുടെ സഹോദരങ്ങൾ ഉണ്ടെങ്കിൽ ഒരു ധൈര്യമാണ് അല്ലേ. കാരണം അവർ നമ്മളെ സംരക്ഷിക്കും എന്നൊരു വിശ്വാസം നമുക്കുണ്ടായിരിക്കും അതുകൊണ്ടുതന്നെ നമ്മുടെ സഹോദരങ്ങളുടെ കൂടെ പോകുവാൻ നമുക്ക് വളരെയധികം ഇഷ്ടവുമാണ്. ഇവിടെ തന്റെ സഹോദരങ്ങളേ ഒരു ചേച്ചി സംരക്ഷിക്കുന്നത് കണ്ടു നിങ്ങളെല്ലാവരും ഞെട്ടിപ്പോകും.
ഇതിലെ മൂത്ത സഹോദരിക്ക് കൂടിപ്പോയാൽ മൂന്നു വയസ്സ് മാത്രമേ പ്രായം ഉണ്ടാകൂ അതിന്റെ താഴെയുള്ള സഹോദരങ്ങൾക്ക് അതിലും വയസ്സ് കുറവാണ്. വീഡിയോയിൽ കാണുന്നതുപോലെ മൂന്ന് കുട്ടികളും അവിടെ നിന്ന് കളിക്കുകയായിരുന്നു കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഒരു വണ്ടി അവർക്ക് നേരെ വന്നത് വണ്ടിയാണെങ്കിലോ തിരിഞ്ഞാണ് വരുന്നത് അതുകൊണ്ടുതന്നെ.
അയാൾക്ക് ബാക്കിൽ ഉള്ള കുട്ടികളെ കാണാൻ കഴിയുന്നില്ലായിരുന്നു. എന്നാൽ തന്റെ സഹോദരങ്ങൾക്ക് നേരെയാണ് വണ്ടി വരുന്നത് എന്നറിഞ്ഞ ചേച്ചി ഉടനെ തന്നെ ആ വണ്ടിയുടെ മുന്നിലേക്ക് രണ്ട് കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് നിൽക്കൂ എന്ന് ശബ്ദമുണ്ടാക്കി നിർത്തിക്കുകയാണ് ചെയ്യുന്നത്.
വണ്ടി ഉടമ അത് കണ്ടതോടെ നിർത്തുകയും ചെയ്തു ഇതിലൂടെ തന്റെ സഹോദരങ്ങളേ സഹായിക്കാനും സാധിച്ചു ഈ ചെറിയ പ്രായത്തിൽ തന്നെ വളരെ ഉത്തരവാദിത്വത്തോട് കൂടി സഹോദരങ്ങൾ നോക്കുന്ന ചേച്ചി വളർന്നു വലുതായാലും അവർക്ക് എപ്പോഴും താങ്ങായി തണലായി ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.