നമ്മളെല്ലാവരും തന്നെ മൃഗശാലയിൽ പോകാറുണ്ടല്ലോ പലപ്പോഴും അതിനകത്തു കിടക്കുന്ന പല മൃഗങ്ങളെയും നമ്മൾ പുറത്തുനിന്ന് ആസ്വദിക്കാറുണ്ട് പല മൃഗങ്ങളും നമ്മളെ കാണുകയും ചിലപ്പോൾ അവർ നമ്മുടെ അടുത്തേക്ക് വരികയും ചെയ്യും മറ്റു ചിലപ്പോൾ അവർ ദൂരെ നിന്ന് തന്നെ നമ്മളെ നോക്കും നമ്മൾ എത്രത്തോളം അവരെ വിളിക്കാൻ ശ്രമിച്ചാലും അവർ വരാറുമില്ല .
വളരെ അപൂർവമായി മാത്രമായിരിക്കും മൃഗങ്ങൾ നമ്മുടെ അടുത്തേക്ക് കടന്നുവരുന്നത് എന്നാൽ ഇവിടെ അത്തരത്തിൽ വിളിക്കാതെ തന്നെ കടന്നു വന്ന ഒരു കുരങ്ങ് എല്ലാവരുടെയും കണ്ണുകൾ നിറച്ചിരിക്കുകയാണ്. ഒരു അമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് മൃഗശാലയെ കാണാനായി എത്തിയതായിരുന്നു ക്ഷീണം കാരണം അവിടെ താഴെയിരുന്നു. അമ്മയെ കണ്ടതോടെ അവിടെ ഉണ്ടായിരുന്ന ഒരു കുരങ്ങൻ ഓടിയെത്തുകയായിരുന്നു .
എത്തിയതിനുശേഷം അമ്മയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ വാൽസല്യത്തോടെ അതിനെ എടുക്കുന്നത് പോലെയും താലോലിക്കുന്നതുപോലെയും എല്ലാം ആംഗികങ്ങൾ കാണിക്കാൻ തുടങ്ങി ആദ്യം ഒന്നും ആർക്കും മനസ്സിലായില്ല തുടർന്ന് അവിടെ അവരെയെല്ലാം നോക്കുന്ന ഒരു കെയർടേക്കർ ആണ് പറഞ്ഞത് ആ കുരങ്ങിന്റെ കുഞ്ഞ് രണ്ടുദിവസം മുൻപ് മരണപ്പെട്ടു .
ഇത്രയും ദിവസം അത് ആരോടും മിണ്ടാതെ ഒരു ഭാഗത്ത് മാറി നിൽക്കുകയായിരുന്നു ഈ കുഞ്ഞിനെ കണ്ടപ്പോഴാണ് അത് ആദ്യമായി അവിടെ നിന്നും ഓടിവന്നത് അതിനു തന്റെ കുഞ്ഞിനെ അത്രയ്ക്കും ഇഷ്ടമായിരുന്നു. ഇത് കേട്ടതോടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒരു അമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ ദുഃഖം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കു.