നമുക്കറിയാം ചെറിയ കുഞ്ഞുങ്ങളുടെ പിറന്നാളുകൾ ഇന്നത്തെ കാലത്ത് എത്രത്തോളം ആഘോഷമായിട്ടാണ് നടത്താറുള്ളത് എന്ന് പലപ്പോഴും കുഞ്ഞുങ്ങളുടെ സന്തോഷത്തിലും വലിയ ആളുകളുടെ സന്തോഷമായി മാറാറുണ്ട് കാരണം അത്തരത്തിലാണ് നമ്മൾ പരിപാടികളെല്ലാം തന്നെ അറേഞ്ച് ചെയ്യാറുള്ളത്. എന്നാൽ കുഞ്ഞുങ്ങൾക്ക് വേണ്ടത് എന്താണ് അന്നത്തെ ദിവസം അവരെ സന്തോഷിപ്പിക്കുക അവരെ സന്തോഷിപ്പിക്കുന്ന രീതിയിൽ വേണം കാര്യങ്ങൾ ചെയ്യുവാൻ
. അത്തരത്തിൽ നമുക്കെല്ലാവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. ഈ മാതാപിതാക്കൾ കുഞ്ഞിന്റെ പിറന്നാളാഘോഷിച്ചത് ഒത്തിരി അമ്മമാരുടെയും അച്ഛന്മാരുടെയും ഇടയിലാണ് അവർ കുഞ്ഞിനെ സ്നേഹം കൊണ്ട് പൊതിയുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ഒറ്റവരും ഉടയവരും ഇല്ലാതെ ആ വീട്ടിൽ ഒന്നിച്ച് താമസിക്കുന്ന അവരെ സംബന്ധിച്ച് അവിടെ ഒരു കുഞ്ഞു വന്നു കഴിഞ്ഞാൽ നമുക്കറിയാം എത്രത്തോളം സന്തോഷിക്കും എന്ന് അതെല്ലാം അവരുടെ മുഖത്ത് നമുക്ക് കാണാൻ സാധിക്കും. എങ്ങനെ മടിയിൽ വച്ചും തലോടിയും അവരുടെ സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ നമ്മുടെയും കണ്ണുനിറഞ്ഞു പോകും .
മനസ്സനുഗ്രഹിച്ച അവർ കുഞ്ഞിനെ അനുഗ്രഹിച്ചിട്ടുണ്ടാകും ആ അനുഗ്രഹം മാത്രം മതി ആ കുഞ്ഞിനെ ജീവിതത്തിൽ എപ്പോഴും നന്മയുണ്ടാകുവാൻ. പല മാതാപിതാക്കളും ഇത് കണ്ടുപഠിക്കേണ്ടത് തന്നെയാണ് അതുപോലെ തന്നെ മാതൃകയാക്കേണ്ടതുമാണ് കാരണം കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുക മാത്രമാണ് അവർക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്.