ഇതുപോലെ ഒരു അവസ്ഥ ഒരു അച്ഛനും അമ്മയ്ക്കും വരാൻ പാടില്ല. ഇത്രയും നാളിൽ സമ്പാദിച്ച എല്ലാ സമ്പാദ്യങ്ങളും മക്കളുടെ പേരിൽ വീതം വെച്ചു അവർ സന്തോഷിക്കട്ടെ എന്നായിരിക്കും അച്ഛനമ്മമാർ കരുതിയത് പക്ഷേ അതല്ല സംഭവിച്ചത്. സ്വത്തുക്കൾ എല്ലാം കയ്യിൽ ആയതിനുശേഷം മക്കള്‍ അച്ഛനെയും അമ്മയെയും പുറത്താക്കാൻ ശ്രമിച്ചു. മകളുടെ വീട്ടിലേക്ക് പോയപ്പോൾ തന്റെ അച്ഛനും അമ്മയും അവിടെ നിൽക്കുന്നത് അവൾക്ക് ഒരു കുറവായി തന്നെ അനുഭവപ്പെട്ടു.
ഒടുവിൽ മീനാക്ഷി അമ്മയെയും ദാസേട്ടനെയും ആ വീട്ടിൽ നിന്നും മകൻ ഇറക്കി വിട്ടു മരുമകളും അതിനു കൂട്ടുനിന്നു. തെരുവിലൂടെ നടക്കുമ്പോൾ എങ്ങോട്ട് പോകണം എന്ന്മീനാക്ഷി അമ്മയ്ക്ക് അറിയില്ലായിരുന്നു പക്ഷേ ദാസേട്ടന്റെ കയ്യും പിടിച്ച് അവർ കുറേ ദൂരം നടന്നു.നിനക്ക് വിശക്കുന്നുണ്ടോ മീനാക്ഷി ഞാൻ എന്തെങ്കിലും വാങ്ങി തരട്ടെ സ്നേഹത്തോടെ ദാസേട്ടൻ ചോദിച്ചു എനിക്കൊന്നും വേണ്ട അവർ മറുപടി പറഞ്ഞു.
നമുക്ക് ഇനി വളരെ സന്തോഷത്തോടെ ജീവിക്കാൻ മീനാക്ഷി നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത് നമ്മളെ ബുദ്ധിമുട്ടിക്കാൻ ഇനി ആരും തന്നെ വരില്ല അതുകൊണ്ട് ഇനി പുതിയൊരു ജീവിതത്തിലേക്ക് ഞാൻ നിന്നെ കൊണ്ടുപോകുന്നു. മീനാക്ഷി അമ്മ ആദ്യം വിചാരിച്ചത് മരണത്തെപ്പറ്റിയാണ് പറയുന്നത് എന്നാണ് എന്നാൽ ഒരു വലിയ വീടിന്റെ മുന്നിലേക്ക് ആയിരുന്നു അവർ പോയത്.
അവിടെ എത്തിയതും ഒരു ചെറുപ്പക്കാരൻ അവിടെ നിന്നും ഇറങ്ങി വന്നു പെട്ടെന്ന് ആരാണെന്ന് മീനാക്ഷി അമ്മയ്ക്ക് മനസ്സിലായില്ല അവർ വന്നപാടെ ചോദിച്ചത് സാർ വണ്ടി എവിടെയാണ് എന്നായിരുന്നു. അത് പണിയാണ് കൊടുത്തിരിക്കുകയാണ് എന്ന് ദാസേട്ടൻ മറുപടി പറയുകയും ചെയ്തു. കാര്യങ്ങളെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്.
എന്ന് പറഞ്ഞപ്പോൾ മീനാക്ഷി അമ്മയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. ഉടനെ തന്നെ ഒരു പെൺകുട്ടി നിലവിളക്കും ആയി ഇറങ്ങിവന്ന മീനാക്ഷി അമ്മയുടെ കയ്യിൽ കൊടുത്തു. നീ ആശ്ചര്യപ്പെടേണ്ട ഇത് നമ്മളുടെ വീടാണ് എനിക്കറിയാം സ്വത്തുക്കൾ കയ്യിലായാൽ മക്കൾ ഇതല്ല ഇതിനപ്പുറം കാണിക്കും എന്ന് അതുകൊണ്ട് ഞാൻ ഇത് നേരത്തെ കണ്ടതാണ് ഇനി ഇവിടെ നിന്നും നമ്മളെ ആരും ഇറക്കി വിടില്ല.