പൂജവെപ്പ് ദിവസങ്ങളിൽ ഈ പുഷ്പാഞ്ജലി നടത്തിയാൽ പൂജയ്ക്ക് ഇരട്ടി ഫലം ലഭിക്കും.

ഇന്ന് എല്ലാവരും വീട്ടിൽ പുസ്തകം പൂജയ്ക്ക് വെച്ചിരിക്കുകയായിരിക്കും കൂടുതൽ ആളുകളും അമ്പലങ്ങളിലായിരിക്കും പുസ്തകം പൂജയ്ക്ക് വയ്ക്കാൻ പോകുന്നത്. ഇനി വരുന്ന മൂന്ന് ദിവസങ്ങൾ നവരാത്രിയെ സംബന്ധിച്ച് വളരെയധികം വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിൽ വീട്ടിൽ പൂജ വെച്ചവരാണെങ്കിലും ക്ഷേത്രത്തിൽ പൂജ വെച്ചവൻ ആണെങ്കിലും മുടങ്ങാതെ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.

   

സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാം തന്നെ അവരുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും എല്ലാം നല്ല രീതിയിൽ നിൽക്കുന്നതിനും നന്നായി പഠിച്ച് ഉയരങ്ങളിലേക്ക് എത്തുന്നതിനുമെല്ലാം സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കേണ്ട വളരെ വിശേഷപ്പെട്ട ദിവസമാണ് അതുകൊണ്ട് പഠിക്കുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ക്ഷേത്രദർശനം നടത്താൻ മറക്കരുത് അതുപോലെ പഠിക്കുന്ന വിദ്യാർത്ഥി ഉള്ള വീട്ടിലെ മാതാപിതാക്കൾ എല്ലാവരും ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ ചെയ്യുകയും വേണം.

ഇതിനായി നിങ്ങൾ ചെയ്യേണ്ട വഴിപാട് സാരസ്വത പുഷ്പാഞ്ജലി. നിങ്ങളുടെ കുട്ടികളുടെ പേരും നാളും പറഞ്ഞു വേണം ഈ വഴിപാട് ചെയ്യുവാൻ അതോടൊപ്പം തന്നെ ദേവി ക്ഷേത്രത്തിൽ വേണം ചെയ്യുവാൻ എന്ന കാര്യവും മറക്കരുത്. അതോടൊപ്പം ദേവിക്ക് ഒരു മാല കൂടി ചേർത്തുക ചുവന്ന പുഷ്പങ്ങൾ കോർത്ത മാല ആണെങ്കിൽ ഏറ്റവും ഉത്തമം ആയിരിക്കും നിങ്ങൾക്ക് വേണമെങ്കിൽ ദേവിക്ക് പട്ടും നൽകും.

കുട്ടികളിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഉണ്ടാക്കുവാൻ ഇത് വളരെയധികം സഹായിക്കുന്നതാണ്. ഓർമ്മശക്തി അധികം ഇല്ലാത്ത കുട്ടികൾ പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നു പോകുന്ന നിലപാടുള്ള കുട്ടികൾ എന്നിവർക്കെല്ലാം തന്നെ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ ദേവിയുടെ പൂർണ്ണനുഗ്രഹം അവർക്ക് ലഭിക്കുകയും പഠനത്തിന്റെ കാര്യത്തിലെ എല്ലാ തടസ്സങ്ങളും പോകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *