ഒരു ട്രെയിൻ യാത്രയിൽ കണ്ട അച്ഛനെയും മകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്താണ് ഈ വീഡിയോക്കുള്ള പ്രത്യേകത എന്ന് വെച്ചാൽ സാധാരണ കുട്ടികൾക്ക് അച്ഛനും അമ്മയും ഇഷ്ടപ്പെട്ട ഒരുപാട് സാധനങ്ങൾ വാങ്ങിക്കൊടുക്കും കഴിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി. പല കുട്ടികളും തനിക്ക് കിട്ടുന്ന എന്തും അത് മറ്റാർക്കും തന്നെ കൊടുക്കാൻ തയ്യാറാവില്ല. വളരെ അപൂർവ്വം കുട്ടികൾ മാത്രമായിരിക്കും തനിക്ക് കിട്ടുന്നത് .
എന്തും മറ്റുള്ളവരുമായി ഷെയർ ചെയ്യുവാനുള്ള സ്വഭാവം കാണിക്കുന്നത്. ഇവിടെ അത്തരത്തിൽ തനിക്ക് കിട്ടിയ ഭക്ഷണം അച്ഛനെ സ്നേഹത്തോടെ വാരി കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നമുക്ക് കണ്ടാൽ തന്നെ മനസ്സിലാകും അദ്ദേഹം തെരുവിൽ കച്ചവടം നടത്തുന്ന തൊഴിൽ ചെയ്യുന്നവരാണ് .
എന്ന് തന്റെ അച്ഛൻ തന്നെ എത്രത്തോളം കഷ്ടപ്പെട്ടാണ് ജോലി ചെയ്തു വളർത്തു എന്ന് ആ കുഞ്ഞിനെ ഈ പ്രായത്തിൽ തന്നെ മനസ്സിലായിട്ടുണ്ടാകണം. തനിക്ക് വിശപ്പ് കിട്ടാൻ വേണ്ടി അച്ഛൻ ഓടി നടക്കുമ്പോൾ പലപ്പോഴും അച്ഛൻ ഭക്ഷണം പോലും കഴിച്ചിട്ടുണ്ടാവില്ല അത് പറയാതെ തന്നെ മനസ്സിലാക്കിയ കുഞ്ഞ് തനിക്ക് വേണ്ടി അച്ഛൻ വാങ്ങി തന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അച്ഛന് വേണ്ടി കൊടുക്കുകയാണ്.
വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്. കുഞ്ഞുങ്ങൾ ഇതുപോലെ പ്രവർത്തിക്കുന്നതും ഇതുപോലെയുള്ള കാഴ്ചകൾ കാണുന്നത് വളരെ അപൂർവ്വമാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഇത് വളരെ ഒരു അത്ഭുതമായി തീർന്നിരിക്കുകയാണ്. നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടോ ആര് കണ്ടാലും വളരെയധികം സ്നേഹം തോന്നും ഈ വീഡിയോ.വീഡിയോ കണ്ടു നോക്കൂ.