അച്ഛനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ടും വിദ്യാഭ്യാസമില്ലാത്തതുകൊണ്ടും താൻ പഠിക്കുന്ന സ്കൂളിൽ അച്ഛനെ കൊണ്ട് ചെല്ലാൻ മടി കാണിക്കുന്ന മകൾ സ്കൂളിൽ ക്ലാസ് മീറ്റിംഗ് ഉണ്ട് എന്ന് അമ്മയോട് പറയുമ്പോൾ അത് അച്ഛനെ തന്നെ കൊണ്ട് തരണമെന്ന് ടീച്ചർ നിർബന്ധം പറയുമ്പോഴും അമ്മ മകളോട് പറയുന്നുണ്ട് നിന്റെ അച്ഛനെ കൊണ്ടുപോയിട്ട് എന്ത് ചെയ്യാനാ ഒന്നും പറയാനും അറിയില്ല നിൽക്കാനും അറിയില്ല. ഇവരുടെ രണ്ടുപേരുടെയും സംസാരം കേട്ടാണ് ശിവദാസൻ അവിടേക്ക് കയറി വന്നത്.
നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കാൻ അറിയാത്തതുകൊണ്ട് നിങ്ങൾ പോകണ്ട എന്ന് ഭാര്യ പറഞ്ഞപ്പോൾ അച്ഛന് പെട്ടെന്ന് ഉണ്ടായ സങ്കടം. അമ്മാവൻ കൂടെ പോയാൽ മതി അവൻ ആവുമ്പോൾ കുറച്ചു സംസാരിക്കാനെങ്കിലും അറിയാമെന്ന് പറഞ്ഞു അച്ഛന്റെ സ്ഥാനത്ത് അച്ഛനായി അമ്മാവനെ കൊണ്ട് ചെല്ലുന്ന സങ്കടപ്പെടുത്തുന്ന കാഴ്ച. ദിവസം മകൾ അമ്മാവന്റെ കൂടെ ക്ലാസിലേക്ക് പോയി മീറ്റിങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ് പ്രിൻസിപ്പൽ പെട്ടെന്ന് വന്ന് സംസാരിച്ചു.
ഇന്ന് ഇവിടെ ഉയർന്ന മാർക്ക് വാങ്ങിയ രണ്ടു കുട്ടികളെ അനുമോദിക്കുന്ന ഒരു ചടങ്ങ് ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത് ഇവിടെ മറ്റൊരു വിശിഷ്ട വ്യക്തിയെയും നിങ്ങൾക്ക് മുന്നിൽ ഞാൻ പരിചയപ്പെടുത്തുന്നു ഈ രണ്ടു കുട്ടികളും അനാഥരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാൽ ഇവർക്ക് ഇപ്പോൾ അച്ഛൻ ഉണ്ട് ഒരു രക്ഷിതാവ് ഉണ്ട് അയാളെയാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് താൻ ജോലി ചെയ്തു കിട്ടുന്നതിന്റെ ഒരു അംശം ഈ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം മുടക്കിയിരിക്കുകയാണ്.
യിലേക്ക് കയറിവരുന്ന അച്ഛനെ കണ്ടപ്പോൾ മകളുടെ കണ്ണുകൾ നിറഞ്ഞു. അച്ഛൻ എല്ലാവരുടെയും മുന്നിൽ വെച്ചു പറഞ്ഞു ഇനി എനിക്ക് വളരെയധികം സന്തോഷവും സങ്കടവും ഉള്ള ദിവസമാണ് കാരണം ഈ കുട്ടികൾക്ക് ഇപ്പോൾ ഞാനാണ് രക്ഷിതാവ്. എനിക്ക് വിദ്യാഭ്യാസമില്ല മകൾക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്ന് കരുതി അവളെ പഠിപ്പിച്ചു .
എന്നാൽ വർഷങ്ങൾ കഴിയുംതോറും എന്റെ വിദ്യാഭ്യാസമില്ലായ്മ അവൾക്ക് വളരെ കുറവായി തോന്നി ഇന്ന് അവളുടെ പ്രോഗ്രസ് കാർഡ് ഒപ്പിടേണ്ട സ്ഥാനത്ത് ഈ രണ്ടു മക്കളുടെയും പ്രോഗ്രാം ഞാൻ ഒപ്പിട്ടിരിക്കുകയാണ്. ഇതിൽ കൂടുതൽ എനിക്കൊന്നും തന്നെ പറയാനില്ല. സ്വന്തം തെറ്റുകൾക്ക് മനസ്സിലായി അമ്മാവന്റെ കയ്യിൽ നിന്നും അവൾ പിടി വിട്ടു അമ്മാവാ എനിക്കെന്റെ അച്ഛൻ തന്നെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടാൽ മതി എനിക്ക് എല്ലാവരോടും പറയണം. ഇതെന്റെ അച്ഛനാണെന്ന്.