അഞ്ചു വയസ്സ് മുതൽ സ്കൂളുകളിൽ പോയി തുടങ്ങുന്നവരാണ് നമ്മളെല്ലാവരും പിന്നീട് നമ്മുടെ ജീവിതത്തിന്റെ നല്ല കാലഘട്ടം മുഴുവൻ നമ്മൾ ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലും കൂട്ടുകാരുടെ കൂടെയും അധ്യാപകരുടെ കൂടെയും ആയിരിക്കും. നമ്മുടെ സ്വഭാവം ഗുണങ്ങളെല്ലാം വളർന്നുവരുന്നതും വിദ്യാഭ്യാസ കാലഘട്ടങ്ങളെല്ലാം ഉണ്ടാകുന്നതും എല്ലാം ഈ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്.
നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട പല തീരുമാനങ്ങൾ എടുക്കുന്നതിനും പല വഴികളിലേക്ക് പോകുന്നതിനും അധ്യാപകരുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. നമ്മുടെ മനസ്സിനെ മനസ്സിലാക്കി നമ്മുടെ വിദ്യാഭ്യാസ രീതികൾ മനസ്സിലാക്കി ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അധ്യാപകർ നമ്മളെ സഹായിക്കും. എന്നാൽ ഇന്ന് കുട്ടികളുടെ മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുന്ന അധ്യാപകർ വളരെയധികം കുറവാണ് അവർക്കിടയിൽ ഇതാ അധ്യാപകൻ വൈറൽ ആവുകയാണ്.
സ്കൂൾ മൈതാനത്തിന്റെ ഒരു ഓരത്തായി ഒരു പെൺകുട്ടി കരഞ്ഞു നിൽക്കുകയാണ് അവളുടെ അടുത്ത് ആരും തന്നെയില്ല എന്നാൽ അതുവഴി കടന്നുപോകുന്ന അധ്യാപകൻ കുട്ടിയെ കാണുകയും അവൾ എന്തിനാണ് കരയുന്നത് എന്ന് അന്വേഷിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ഏട്ടന്റെ വിദ്യാർത്ഥി കരയുന്നത് എന്തിനാണെന്ന് മനസ്സിലാക്കി അവളുടെ കരച്ചിലും വിഷമങ്ങളും ഒരേയൊരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ അധ്യാപകന് സാധിച്ചു.
ആദ്യം അവൾ കരയുന്നതാണെങ്കിൽ പിന്നീട് സന്തോഷത്തോടെ അവിടെ നിന്നും ഓടിപ്പോകുന്നത് നമുക്ക് കാണാൻ സാധിക്കും സ്നേഹത്തോടെയുള്ള ഒരു തലോടലും ഒരു ചെറിയ വാക്കും മാത്രം മതിയായിരിക്കും ആ കുട്ടിക്ക് തന്റെ ഏറ്റവും വലിയ സങ്കടത്തിൽ നിന്നും മാറുവാൻ. ചിലപ്പോൾ കൂട്ടുകാരുമായുള്ള വഴക്കിനെ ചൊല്ലിയായിരിക്കും അവൾ കരയുന്നത് എന്നാൽ അതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ അധ്യാപകന്റെ സ്നേഹ സ്പർശം മാത്രം മതി. ഇതുപോലെയുള്ള അധ്യാപകർ ആയിരിക്കണം നമുക്ക് ജീവിതത്തിൽ ഉണ്ടാകേണ്ടത്.