ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ പലപ്പോഴും അവൾക്ക് സംശയം തോന്നാറുണ്ട് തന്നെ നിറമില്ലാത്തതുകൊണ്ട് അമ്മ പല സന്ദർഭങ്ങളിലും തന്നെ ഒഴിവാക്കാറുണ്ട്. അച്ഛനെപ്പോലെ ഇരുണ്ട നിറം ആയത് എന്റെ കുഴപ്പമാണോ. ജനിച്ച സമയത്ത് അമ്മ എനിക്ക് മുലപ്പാൽ പോലും നിഷേധിച്ചിട്ടുണ്ട് എന്ന് അമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞത് എന്നെക്കാൾ നിറമുള്ള രണ്ട് അനിയത്തിമാരെയാണ് അമ്മയ്ക്ക് താല്പര്യ. അനിയത്തിമാർക്ക് പഠിക്കാൻ ഉണ്ടെന്നു പറഞ്ഞ് അവരെ അടുക്കളയിലേക്ക് കയറ്റില്ല .
എന്നെ ഒരു വേലക്കാരിയെ പോലെ കാണുകയും ചെയ്യും. ഒരു ദിവസംകോളേജ് കഴിഞ്ഞ് എത്തിയ എന്നോട് അമ്മ ഒരു പാത്രത്തിൽ നാല് ചായ ഗ്ലാസുമായി അവിടേക്ക് പോകാൻ പറഞ്ഞപ്പോൾ അതിന്റെ പെണ്ണ് കാണാൻ ചടങ്ങ് ആയിരുന്നു എന്ന് എനിക്ക് മനസ്സിലായിരുന്നു. ഒരു ലോറി ഡ്രൈവർ. ചെറിയ വീടും ചെറിയ കുടുംബവും. അതുപോലെ ഒരു കുടുംബത്തിലേക്ക് ഞാൻ പോയാൽ മതിയെന്ന് അമ്മ തീരുമാനിച്ചു .
എന്റെ കല്യാണം എന്റെ സമ്മതം പോലും ചോദിക്കാതെ അമ്മ ഉറപ്പിച്ചു വിവാഹത്തിന് മുൻപ് ഫോണിലൂടെ അയാളുമായി സംസാരിച്ചു അദ്ദേഹം കുഴപ്പമില്ല എന്ന് എനിക്ക് തോന്നി കാരണം ഇവിടെ നിന്നും കിട്ടാത്ത ഒരു സ്നേഹവും കരുതലും അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് കാറിൽ പോവുകയാണ് ആ കാറ് അവസാനം നിന്നത് ഒരു വലിയ മാളികയുടെ മുൻപിൽ ആണ് ഞാൻ അയാളോട് ചോദിച്ചു .
ഇത് ആരുടെ വീടാണ് അപ്പോൾ അദ്ദേഹം പറഞ്ഞു ഇത് നമ്മുടെ വീടാണ് അപ്പോൾ ചെറിയ വീട് ആണെന്നല്ലേ പറഞ്ഞത് ചെറിയ വീട് തന്നെയാണ് ഇത് ഇപ്പോൾ പണികഴിപ്പിച്ച പുതിയ വീട്. പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞുനോക്കി അമ്മയുടെയും അനിയത്തിമാരുടെയും മുഖം കടന്നല് കുത്തിയത് പോലെയുണ്ടായിരുന്നു ആകെ സന്തോഷിച്ചത് എന്റെ അച്ഛൻ മാത്രമായിരുന്നു.