തന്റെ കുടുംബത്തിന് വേണ്ടി ഈ മാൻ പ്രവർത്തി കേട്ടാൽ നിങ്ങളും കൈയടിച്ചു പോകും.മൃഗങ്ങൾക്കും മനുഷ്യരെ പോലെ സ്നേഹിക്കാൻ അറിയാം.

മനുഷ്യർ തന്റെ കുടുംബത്തെ എത്രത്തോളം ആണ് സ്നേഹിക്കുന്നത് എന്നും തന്റെ കുടുംബത്തിന് വേണ്ടി കുടുംബത്തിലെ ഓരോരുത്തരും എങ്ങനെയെല്ലാമാണ് പ്രവർത്തിക്കുന്നത് എന്നും നമുക്ക് ഒരു ധാരണയുണ്ട് പക്ഷേ എപ്പോഴെങ്കിലും നമ്മൾ മൃഗങ്ങളുടെ കുടുംബത്തെപ്പറ്റി ആലോചിച്ചു നോക്കിയിട്ടുണ്ടോ. പലപ്പോഴും ചില മൃഗങ്ങളും പക്ഷികളും കുടുംബമായി താമസിക്കുകയും കുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുകയും ഉണ്ട്.

   

എന്നാൽ അതെല്ലാം വളരെ വിരളമായി മാത്രമേ നമുക്ക് കാണാൻ സാധിക്കാറുള്ളൂ അത്തരത്തിൽ വളരെ കൗതുകം ഉണർത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ അതിയായി സ്നേഹിക്കുന്ന മാൻ. ഇത് ഒരാളുടെ അനുഭവക്കുറിപ്പായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ കട നടത്തുന്ന വ്യക്തി ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് തന്നെ തീരെ തിരക്കില്ല എങ്കിലും ഒരു ദിവസത്തെ വരുമാനമാകുമല്ലോ എന്ന് കരുതി തന്റെ കട തുറന്നു വെച്ചതായിരുന്നു.

അപ്പോഴാണ് അവിടേക്ക് ഒരു മാൻ കടന്നുവന്നത് മുഖം കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി അത് വിശന്നിട്ടാണ് തന്നെ മുൻപിൽ നിൽക്കുന്നത് എന്ന്. ഉടനെ തന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു ഭക്ഷണം അതിനു കൊടുത്തു അത് ആർത്തിയോടെ കഴിക്കുകയും ചെയ്തു കാരണം ടൂറിസ്റ്റ് സമയമല്ലാത്തത് കൊണ്ട് തന്നെ മൃഗങ്ങൾക്കും ഭക്ഷണം കിട്ടുന്നത് വളരെ കുറവാണ്. എന്നാൽ അത്ഭുതമെന്നു പറയട്ടെ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ആ മാൻ വീണ്ടും വന്നു മാത്രമല്ല .

ഇപ്രാവശ്യം അതിന്റെ കൂടെ രണ്ട് മൂന്ന് മാനുകളും ഉണ്ടായിരുന്നു. കടക്കാരനെയും കൂടെ വന്ന മാനുകളെയും മാറിമാറി അത് നോക്കുന്നത് കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി അവർക്കും വിശക്കുന്നുണ്ട് എന്ന് ഉടനെ അവർക്കും വേണ്ട ഭക്ഷണം കൊടുത്തു നല്ലതുപോലെ കഴിച്ചതിനുശേഷം അവരും തിരികെ കാട്ടിലേക്ക് മടങ്ങി. തന്റെ വിശപ്പടങ്ങിയപ്പോൾ അത് തന്റെ കുടുംബത്തെ പറ്റിയാണ് ആദ്യം ചിന്തിച്ചത് ഇത്രയും സ്നേഹമുള്ള ഒരു മാനിനെയും കുടുംബത്തെയും വേറെ കാണാൻ കിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *