പണ്ടുകാലങ്ങളിൽ എല്ലാം നമ്മുടെ കൂട്ടുകാർ ആരൊക്കെയായിരുന്നു സ്കൂൾ വിട്ടു വരുമ്പോഴും സ്കൂളില്ലാത്ത സമയത്തും എല്ലാം നമ്മൾ കൂടെ കളിക്കുന്നത് അടുത്ത വീട്ടിലെ കുട്ടികളും ആയിരിക്കും. വളരെ ചുരുക്കം ആളുകളാണ് വീട്ടിലെ വളർത്തു മൃഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കാറുള്ളത് എന്നാൽ ഇന്നത്തെ കാലത്താണെങ്കിൽ വളർത്തു മൃഗങ്ങളുടെ കൂടെയാണ് പലപ്പോഴും കുട്ടികൾ എന്നാൽ ഭൂരിഭാഗം കുട്ടികളും പലപ്പോഴും മൊബൈൽ ഫോണുകളും അതുപോലെയുള്ള ദൃശ്യമാധ്യമങ്ങളിൽ ആയിരിക്കും .
കൂടുതൽ സമയം ചെലവഴിക്കുന്നത്. എന്നാൽ അത് അവരുടെ ആരോഗ്യത്തെ എത്രത്തോളം മോശമാകും എന്ന് നമുക്ക് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. പലപ്പോഴും പ്രകൃതിയുമായി ചേർന്ന് നിൽക്കേണ്ട നമ്മളെ പ്രകൃതിയിൽ നിന്നും അകറ്റുന്നത് ഇത്തരം പുതിയ ദൃശ്യമാധ്യമങ്ങൾ ആണ്. എന്നാൽ നമ്മളെ നമ്മൾ ആക്കി നിർത്തുന്നത് എപ്പോഴും പ്രകൃതിയാണ് അതോടെ പ്രകൃതിയോട് ചേർന്ന് നിൽക്കാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത്..
ഇവിടെ അവനെ കൂടെ കളിക്കുന്നതിന് കൂട്ടുണ്ടായിരുന്നത് ആട്ടിൻകുട്ടിയാണ്. ആട്ടിൻകുട്ടിയുമായി ബൈക്കിൽ സഞ്ചരിക്കുന്നത് പോലെ അവൻ കളിച്ചു തമർക്കുകയാണ്. വീട്ടിലെ വളർത്തുമൃഗമായ ആട്ടിൻകുട്ടിയോട് വണ്ടിയിൽ എന്റെ പുറകിൽ നീ കയറിക്കോ എന്ന് പറയുമ്പോഴേക്കും ആട്ടിൻകുട്ടി വണ്ടിയുടെ മുകളിലേക്ക് കയറുകയാണ് എന്നെ പിടിച്ചിരുന്നു .
ഇല്ലെങ്കിൽ നീ വീഴും എന്നു പറയുമ്പോൾ രണ്ട് കൈകൾ അവന്റെ തോളുകളെ ഇട്ടുകൊണ്ട് സുരക്ഷിതമായി തന്നെ ആട്ടിൻകുട്ടി വണ്ടിയുടെ മുകളിൽ നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അവൻ വണ്ടി ഓടിക്കുന്നത് പോലെ രണ്ടുപേരും കളിക്കുകയാണ് ഇതുപോലെ പ്രകൃതി കൊണ്ടു പോകുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുന്നത്. പലപ്പോഴും ദൃശ്യമാധ്യമങ്ങളിൽ മാത്രം സമയം ചെലവുകൾ ഒഴിക്കുന്ന കുഞ്ഞുങ്ങളെയും ഇതുപോലെയാണ് നമ്മൾ വളർത്തേണ്ടത് എങ്കിൽ മാത്രമേ അവരുടെ ഭാവി മനോഹരമാകും.