നമ്മളിൽ പലരും പലവിധ കളിയാക്കലുകൾക്കും ഇരയായിട്ടുള്ള വരാകാം ചിലപ്പോൾ നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ നമ്മുടെ വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞ കളിയാക്കാറുണ്ട് ഇത്തരം കളിയാക്കലുകൾ നമ്മളെ എത്രത്തോളം വിഷമിപ്പിക്കും എന്ന് അവർക്ക് അറിയില്ലല്ലോ. കുറച്ചുനേരത്തെ തമാശയ്ക്ക് ആയിരിക്കും അവർ പറയുന്നത് പക്ഷേ അത് നമ്മുടെ ജീവിതത്തെ തന്നെ വേദനിപ്പിക്കും. പോലെയുള്ള കളിയാക്കലുകൾ ശ്രദ്ധിക്കാതിരിക്കുക എന്നതാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മാർഗ്ഗം.
മുൻപിലെ രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു അതുകൊണ്ടുതന്നെ വായ ശരിക്കും അടയ്ക്കാനോ നേരെ സംസാരിക്കുവാനോ അവരെ സാധിക്കാതെ വന്നു ഒടുവിൽ എല്ലാവരും അവനെ മുയൽ പല്ലൻ എന്ന് വിളിച്ച് കളിയാക്കുകയും ചെയ്തു. ക്ലാസ്സിൽ എല്ലാവരും തന്നെ മുയൽ പല്ലാൻ എന്നും പല പേരുകൾ വിളിച്ചു കളിയാക്കി മാനസികമായി കുഞ്ഞ് ആകെ തളർന്നു ഇനി സ്കൂളിൽ പോകില്ല എന്നും തീരുമാനിച്ചു. അവർ ഡോക്ടറെ കാണിച്ചു പല്ല് നേരെയാക്കാൻ ശ്രമിച്ചു എങ്കിലും അതിനുവേണ്ടി ഒരുപാട് പൈസ ചെലവാകും എന്നും അറിഞ്ഞു. എന്നാൽ അത് അവരുടെ കൈവശമില്ലായിരുന്നു.
വിദ്യാഭ്യാസം ഇല്ലെങ്കിലും അവന്റെ മുന്നോട്ടുള്ള ജീവിതം പുഷ്കരമാകും എന്ന് മാതാപിതാക്കൾക്ക് അറിയാം പക്ഷേ പൈസയില്ലാത്ത അവർ എന്ത് ചെയ്യാൻ. അവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാൽ വിവരം അറിഞ്ഞ അയൽക്കാരൻ കുട്ടിയെ കൊണ്ട് ഒരു ടിവി ചാനലിൽ പോയി അവന്റെ അവസ്ഥയെല്ലാം പറഞ്ഞു. പക്ഷേ ഇത്രയും വലിയ പൈസ കിട്ടുന്ന കാര്യം സംശയമായിരുന്നു. പക്ഷേ അത്ഭുതം എന്ന് പറയട്ടെ രണ്ടുദിവസം കൊണ്ട് തന്നെ പറഞ്ഞതിൽ കൂടുതൽ പൈസ അവർക്ക് ലഭിച്ചു നല്ലവരായ ആളുകൾ കുഞ്ഞിനെ സഹായിക്കാൻ എത്തിയിരുന്നു.
ആ പൈസ കൊണ്ട് അവന്റെ പല്ല് ശരിയാക്കി. ബാക്കി പൈസയിൽ നിന്നും ഒരു രൂപ പോലും ചെലവാക്കാതെ മാതാപിതാക്കൾ ഇതുപോലെ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ദാനം ചെയ്തു. അവൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി പക്ഷേ അവന്റെ വാക്കുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇനിയും എന്തെങ്കിലും പറഞ്ഞ് എന്നെ കളിയാക്കാൻ ഒരുപാട് പേർ ഉണ്ടാകും പക്ഷേ പഴയതുപോലെ ഞാൻ സങ്കടപ്പെടില്ല കാരണം ഒരുപാട് നല്ല മനുഷ്യർ ഈ ലോകത്ത് ഉണ്ട്.