നഷ്ടപ്പെട്ടുപോയ മകനെ അച്ഛൻ കണ്ടെത്തിയത് മൂന്നു വർഷങ്ങൾക്ക് ശേഷം ആയിരുന്നു പത്താം ക്ലാസിൽ പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നതിനുശേഷം ആണ് തന്റെ മകനെ കാണാതായത് അച്ഛൻ പല സ്ഥലങ്ങളിലും മകനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷം ആയിരുന്നു മകനെ അച്ഛൻ കണ്ടെത്തിയത്.
ഒരു ഗ്രാമത്തിൽ കുറെ നാളുകളായി ഒരു ചെറുപ്പക്കാരൻ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് അവരെല്ലാവരും തന്നെ ശ്രദ്ധിച്ചിരുന്നു നല്ല വസ്ത്രധാരണം ഉണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ മാനസിക നിലയിൽ എന്തൊക്കെയോ തകരാറുകൾ ഉള്ളതുപോലെ അവിടെയുള്ളവർക്ക് മനസ്സിലാക്കാമായിരുന്നു. ഭക്ഷണം വേണോ എന്ന് ചോദിച്ചാൽ വേണമെന്ന് പറയുകയും വിവരങ്ങൾ ചോദിച്ചാൽ ഒരു ഫോൺ നമ്പർ മാത്രമായിരുന്നു പറഞ്ഞിരുന്നത്.
തുടർന്ന് രണ്ട് ദിവസം ആ ചെറുപ്പക്കാരനെ കാണാതായപ്പോൾ നാട്ടിൽ എല്ലാവരും അന്വേഷിച്ചു തുടർന്ന് കണ്ടെത്തുകയും ആ ചെറുപ്പക്കാരൻ പറഞ്ഞ ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു അപ്പോഴാണ് അച്ഛനെ കണ്ടെത്തുന്നതും മകൻ ഇവിടെയുണ്ട് ഇന്നവർ പറയുന്നത്. തന്റെ മകനെ കണ്ട ഉടനെ അച്ഛന്റെ മാനസികാവസ്ഥ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും .
കരഞ്ഞും സന്തോഷിച്ചും മകനെ കെട്ടിപ്പിടിക്കുന്ന അച്ഛൻ. എന്നാൽ മകൻ ആണെങ്കിലോ അച്ഛനെ തിരിച്ചറിയുന്നില്ല നമുക്കപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും എന്തൊക്കെയോ മാനസികമായ പ്രശ്നങ്ങൾ മകന് സംഭവിച്ചിട്ടുണ്ട് എന്ന് കഴിയുന്നതും എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് ആ മകൻ തിരിച്ചു വരട്ടെ എന്ന് നമുക്ക് എല്ലാവർക്കും തന്നെ പ്രാർത്ഥിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.