വെള്ളിയാഴ്ച ദിവസം ആകുമ്പോൾ ചേച്ചിയും രണ്ടു മക്കളും ബാഗും സാധനങ്ങളുമായി വീട്ടിലേക്ക് കയറി വരും. അവർ കയറിവരുന്നത് ഉമ്മയെ സംബന്ധിച്ച വളരെ സന്തോഷമാണ് എന്നാൽ എന്റെ ഭാര്യയെ സംബന്ധിച്ച് അത്ര സന്തോഷമുള്ള കാര്യമല്ല കാരണം അവൾ വീട്ടിൽ അത്രയും നാൾ ഒതുക്കി വൃത്തിയാക്കി വെച്ചിരുന്ന പലയിടങ്ങളും ചേച്ചിയും മക്കളും പോകുന്ന സമയത്ത് പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ചേച്ചി വരുന്നു എന്ന് പറയുമ്പോഴേക്കും അവളുടെ മുഖം കറുത്ത തുടങ്ങും.
പിന്നെ എന്നെ ഓർത്തുകൊണ്ട് മാത്രമാണ് അവൾ മിണ്ടാതിരിക്കാറുള്ളത്. പലപ്പോഴും അവൾ മാറ്റിവെച്ചതും ഒളിപ്പിച്ചുവെച്ചതും ആയിട്ടുള്ള അച്ചാർ കുപ്പികളും ഉപ്പിലിട്ടതും വരെ ചേച്ചി പോകുന്ന സമയത്ത് ഉമ്മ എടുത്തു കൊടുക്കുകയും ചെയ്യും. പിന്നെ ആ വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് അവളും ആയിരുന്നു ഇതെല്ലാം തന്നെ ഞാൻ കാണുന്ന സ്ഥിരം കാഴ്ചകളാണ് അതുപോലെ തന്നെയാണ് ഇന്നും ചേച്ചി വൈകുന്നേരം വരുന്നത് കണ്ടപ്പോൾ അവൾ എന്നോട് വന്നു പറഞ്ഞതും. പതിവുപോലെ ഉമ്മയോട് എല്ലാം സംസാരമായി കഴിഞ്ഞ് അവളെന്റെ അടുത്തേക്ക് വന്ന് എന്നോട് കുറെ സംസാരിച്ചു.
കുറച്ചുകഴിഞ്ഞ് ഉമ്മ വന്ന് എന്നോട് പറഞ്ഞു അവൾക്ക് വീടിന്റെ ഓഹരി നമ്മൾ ഒന്നും കൊടുത്തിട്ടില്ലല്ലോ അതും കൊടുക്കേണ്ടതല്ലേ. എന്തിനാ അത് കൊടുക്കേണ്ട ആവശ്യം അവളുടെ വിവാഹത്തിന് ഉപ്പ എല്ലാം കൊടുത്തിട്ടുണ്ട് പിന്നെന്തിനാ വീണ്ടും കൊടുക്കുന്ന അതിന്റെ ആവശ്യം ഒന്നുമില്ല. ഉമ്മ പിന്നീട് ഒന്നും പറഞ്ഞില്ല സങ്കടത്തോടെ നീങ്ങിപ്പോയി. കുറച്ചു കഴിഞ്ഞ് അവൾ എന്റെ റൂമിലേക്ക് വന്നു എടാ ഞാൻ പോകുന്നു മക്കൾക്ക് പരീക്ഷയാണ് ഇപ്പോൾ തന്നെ പോവുകയാണ് .
ഞാൻ ഒന്നും പറയാനും പോയില്ല കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു വണ്ടി വന്നു അവർ കൊണ്ടുവന്ന അതേ ബാഗുമായി തന്നെ തിരികെ പോയി. കൊറോണ കാലം എല്ലാവരെയും മോശമായി ബാധിച്ചു അയാളെയും മോശമായി ബാധിച്ചു ബിസിനസ് തകർന്ന് വീട്ടിൽ ഇരിപ്പായി. ആ സമയത്താണ് പെങ്ങളുടെ വരവ് അവൾ വന്ന പാടെ ഉമ്മയോട് കുറെ നേരം സംസാരിച്ചു എന്റെ അടുത്തേക്ക് വന്നു. നീ എന്താടാ ഇങ്ങനെ ഇരിക്കുന്നെ? എല്ലാം നമുക്ക് ശരിയാക്കി എടുക്കാം വിഷമിച്ചിരിക്കരുത് .
ജീവിതത്തിൽ ഇതുപോലെ പല സന്ദർഭങ്ങളും ഉണ്ടാകും അതും പറഞ്ഞ് അവൾ എന്റെ കൈയിലേക്ക് ഒരു കൊതി വെച്ച് തന്നു. ഇതെന്റെ വളകളാണ് ഇത് നീ എന്തു വേണമെങ്കിലും ചെയ്തോ പിന്നെ എന്റെ ഇക്കയോട് പറഞ്ഞു നിന്റെ ജോലിക്കാരെ ഞാൻ ശരിയാക്കിയിട്ടുണ്ട്. പിന്നെ ഈ മുടിയും താടിയും എല്ലാം വെട്ടി എന്റെ പഴയ അനിയൻ കുട്ടനായി വാ ചേച്ചിക്ക് അങ്ങനെ കണ്ടാൽ മതി. ഞാനെന്റെ ചേച്ചിയെ മനസ്സിലാക്കണമായിരുന്നു ഒരു നിമിഷം ഞാൻ തെറ്റിദ്ധരിച്ചു പോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.