നമ്മുടെ നാട്ടിൽ ഇപ്പോൾ വളർന്നുവരുന്ന കുട്ടികൾക്ക് ധാരാളം കഴിവുകളാണുള്ളത് നമ്മൾ അവരുടെ കഴിവുകൾ കണ്ട് പലപ്പോഴും ഞെട്ടി പോയിട്ടുണ്ടാകും. എന്നാൽ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് മാത്രം പലർക്കും സ്വന്തം കഴിവുകൾ മുന്നോട്ടുവന്ന പ്രകടിപ്പിക്കാൻ കഴിയാതെ പോകാറുണ്ട്. പലർക്കും അവസരങ്ങൾ കിട്ടാതെ പോകുന്നു ചിലർക്ക് അവസരങ്ങൾ കിട്ടിയാലും മറ്റു പല കാരണങ്ങൾ കൊണ്ട് അവരെ തടയപ്പെടുന്നു. കായികരംഗത്ത് ഇതുപോലെയുള്ള തടസ്സങ്ങളും പ്രതിരോധങ്ങളും വളരെ കൂടുതലാണ്.
ഓരോ മത്സരങ്ങൾക്ക് പങ്കെടുക്കുമ്പോഴും അതിന്റെ തായിട്ടുള്ള പല സാമഗ്രികളും ഉണ്ടെങ്കിൽ മാത്രമേ അതിൽ ചേരാൻ പറ്റുള്ളൂ എന്ന പല നിബന്ധനകൾ കാരണം പല കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല അവരുടെ സാമ്പത്തികശേഷിയായിരിക്കും അത്തരം സൗകര്യങ്ങൾ അവർക്ക് ലഭിക്കാൻ കഴിയാത്തതിന്റെ കാരണം. എന്നാൽ തന്റെ കഴിവിനു മുന്നിൽ തന്റെ കുറവുകളെകാര്യമാക്കാതെ മുന്നേറുന്ന ബാലനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. അവൻ ദാരിദ്ര്യത്തിൽ വളർന്നവരാണ് മറ്റുള്ളവരെ പോലെയുള്ള സൗകര്യങ്ങൾ ഒന്നും തന്നെ അവനില്ല.
പക്ഷേ അവന്റെ കഴിവിനു മുൻപിൽ മറ്റുള്ളവർക്ക് ഒന്നും തന്നെ പിടിച്ചുനിൽക്കാൻ പോലും സാധിക്കില്ലായിരുന്നു. കുട്ടികളുടെ സൈക്ലിംഗ് മത്സരത്തിന് മറ്റുള്ളവരെല്ലാവരും നല്ല വസ്ത്രങ്ങളും ഷൂസും പുതിയ സൈക്കിളും എടുത്തു വന്നപ്പോൾ ഒരു പഴയ സൈക്കിളും കാലിൽ ചെരുപ്പ് പോലുമില്ലാതെയാണ് അവൻ ഓടി എല്ലാവരിലും മുന്നിലെത്തിയത്. സൗകര്യങ്ങളും അവനെ പ്രോത്സാഹിപ്പിക്കാൻ ആളുകളും ഉണ്ടായിരുന്നുവെങ്കിൽ അവൻ ഇതിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കുമായിരുന്നു. ഈ കുട്ടിയുടെ കഴിവിനു മുമ്പിൽ സോഷ്യൽ മീഡിയയിൽ നിരവധി അഭിനന്ദനങ്ങളാണ് എത്തിയത്.
അവന്റെ വിജയത്തിനുശേഷം തുടർന്നുള്ള സൈക്ലിങ് പരിശീലനത്തിനും ഉയർന്ന വിദ്യാഭ്യാസത്തിനുമായി അവനെ ഒരു സ്പോർട്സ് അക്കാദമി അതിനു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാമെന്ന് ഏറ്റിരിക്കുന്നു എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരങ്ങൾ എന്നിരുന്നാലും ഇതുപോലെ നിങ്ങളുടെ ഗ്രാമത്തിലും കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിൽ നമ്മൾ ഓരോരുത്തരും ആണ് അവരെ പ്രോത്സാഹിപ്പിച്ച മുന്നിലേക്ക് എത്തേണ്ടത് കാരണം ഭാവിയിൽ അവർ നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനം ഉണ്ടാക്കാവുന്ന ഓരോ വ്യക്തികളും ആയിരിക്കും.