തിരക്കുള്ള റോഡിലൂടെ സുരക്ഷിതമായി തന്റെ അച്ഛനെയും അമ്മയെയും ആ കുഞ്ഞുമക്കൾ കൊണ്ടുപോകുന്നത് കണ്ടോ.

തിരക്കുപിടിച്ച റോഡ് മുറിച്ച് കടക്കാൻ നമ്മൾ എല്ലാവർക്കും തന്നെ പേടിയാണല്ലേ പലപ്പോഴും വണ്ടികൾ മാറിനിൽക്കാൻ വേണ്ടി നമ്മൾ കുറെ സമയം കാത്തു നിൽക്കേണ്ടി വരാറുമുണ്ട്. എന്നാൽ യാതൊരു ഭയവും കൂടാതെ ആയിരുന്നു ആ കുഞ്ഞുമകൾ തന്റെ അച്ഛനെയും അമ്മയെയും സുരക്ഷിതമായ റോഡ് മുറിച്ച് കടത്തിയത്. അച്ഛനും അമ്മയ്ക്കും കാഴ്ചയില്ല അതുകൊണ്ടുതന്നെ അവരെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് അവളുടെ ഉത്തരവാദിത്തമാണ് .

   

ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ ഉത്തരവാദിത്വം അവൾ കൃത്യമായി ഏറ്റെടുത്തിരിക്കുകയാണ്. ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത് ആരാണ് എന്താണ് ഇത് ഏത് സ്ഥലമാണ് എന്നതിനെപ്പറ്റിയുള്ള യാതൊരു വിവരങ്ങളും ഇല്ല പക്ഷേ ഈ ദൃശ്യങ്ങൾ നമ്മൾ ഓരോരുത്തരുടെയും മനസ്സ് നിറയ്ക്കുന്നതാണ്. കാര്യ ശക്തിയില്ലാത്ത തന്റെ അച്ഛനും അമ്മയ്ക്കും വഴികാട്ടി ആവുകയാണ് ഈ കുഞ്ഞുമക്കൾ.

മകളുടെ വസ്ത്രത്തിനോട് ബന്ധിപ്പിച്ച് ഒരു ഷാൾ കെട്ടിയിട്ടുണ്ട് അമ്മ പിടിച്ചിരിക്കുകയാണ് അമ്മയ്ക്ക് പിന്നിലായി അമ്മയുടെ ബാഗ് പിടിച്ചുകൊണ്ട് അച്ഛനും. ആ കുഞ്ഞു മകൾ എവിടേക്ക് പോകുന്നുവോ അത് തന്നെയാണ് അവർക്കും സുരക്ഷിതമായിട്ടുള്ള സ്ഥാനം. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളെ അച്ഛനും അമ്മയും ആണല്ലോ വഴി കാണിച്ചുകൊടുക്കുന്നത്.

എന്നാൽ ഇവിടെ ഇവരുടെ സാഹചര്യവും ഇവരുടെ ജീവിതവുമാണ് ഇതുപോലെ ആക്കിയത്. അവൾ വളർന്നു വലുതാകുമ്പോൾ തന്റെ അച്ഛനെയും അമ്മയെയും എത്രത്തോളം നന്നായിട്ടാണ് നോക്കുക എന്ന കാര്യത്തിൽ നമുക്ക് യാതൊരു സംശയവും വേണ്ട കാരണം ഈ ചെറുപ്രായത്തിൽ തന്നെ അവൾക്ക് ഇത്രയും ഉത്തരവാദിത്വമുണ്ട് അവൾ ഇത്രയും സംരക്ഷിച്ചിട്ടാണ് അച്ഛനെയും അമ്മയെയും കൊണ്ട് നടക്കുന്നത്. ദൃശ്യങ്ങൾ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *